തെക്കു-പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി,തുലാവർഷമെത്തി.

18 Oct 2025 12:56 PM
തെക്കു-പടിഞ്ഞാറൻ മൺസൂൺ   പിൻവാങ്ങി,തുലാവർഷമെത്തി.

തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം-മാഹി എന്നിവിടങ്ങളിൽ വടക്കു-കിഴക്കൻ (തുലാവർഷം) മൺസൂൺ മഴ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയതോടെ തുലാവർഷമെത്തി. കേരളത്തിൽ ഇടിയോടുകൂടിയ മഴ ലഭിച്ചുതുടങ്ങി. തെക്കു-പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം-മാഹി എന്നിവിടങ്ങളിൽ വടക്കു-കിഴക്കൻ (തുലാവർഷം) മൺസൂൺ മഴ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിൽ തെക്കൻ ഉപദ്വീപിലും, മധ്യ ബംഗാൾ ഉൾക്കടലിലും കിഴക്കൻ-വടക്കുകിഴക്കൻ കാറ്റ് വീശുന്നതായാ റിപ്പോർട്ടു ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ആന്ധ്രാപ്രദേശിൻ്റെ തെക്കൻ തീരദേശ മേഖലയിലും കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ മഴ പെയ്‌തു. മധ്യകേരളത്തിലും -തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്.

ഇന്നലെ ഇടുക്കി, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയും മലപ്പുറം മുതൽ തിരുവനന്തപുരം വരെ ശക്തമായ മഴയുംഉണ്ടായി.