ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ; മേപ്പയ്യൂരിൽ 433വീടുകൾ.

18 Oct 2025 10:46 AM
ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ; മേപ്പയ്യൂരിൽ 433വീടുകൾ.

ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ 433 വീടുകൾ. മേപ്പയ്യൂരിൽ നിർമ്മാണം തുടങ്ങിയത് 70 വീടുകൾ.

www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM


കോഴിക്കോട്: ഭവന രഹിതർക്ക് തണൽ ഒരുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ ആണ്. 42,677 പേർക്കാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചത്. ഇതിനകം 522. 67 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനു ചെലവഴിച്ചു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 339 വീടുകളും വിവിധ കാലങ്ങളിൽ പൂർത്തീകരിക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിക്കാനുള്ള സഹായവും നൽകി. 94 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ശേഷിക്കുന്ന 70 ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങി.

1)ലൈഫ് ഭവന പദ്ധതി

പൂർണ്ണമായും സംസ്ഥാന പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതി. വിഹിത വിശദാംശങ്ങൾ ഇനിപറയുന്ന പ്രകാരമാണ്.

ആകെ : 4 ലക്ഷം രൂപ.

സംസ്ഥാന വിഹിതം : 1 ലക്ഷം രൂപ

ഹഡ്കോയിൽ നിന്നുള്ള വായ്പ : 2 , 20 ,000 രൂപ,

തദ്ദേശ സ്ഥാപനം :80 ,000 രൂപ


ഇതിന് പുറമെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 90 തൊഴിൽ ദിനങ്ങൾ, കൂലി ഒരു ദിനം 369രൂപ വീതം - ആകെ 36210 രൂപയും അഡീഷനലായി ടോയ്ലറ്റ് നിർമാണത്തിന് 12000രൂപയും അനുവദിക്കുന്നുണ്ട്.

2) വീട് പി എം എ വൈ ഭവന പദ്ധതി

പി എം എ വൈഭവന പദ്ധതി വിഹിതം താഴെ പറയും പ്രകാരമാണ്.

കേന്ദ്രവിഹിതം : 72000 രൂപ

സംസ്ഥാന വിഹിതം : 48000 രൂപ

ഗ്രാമ പഞ്ചായത്ത് :70000 രൂപ ബ്ലോക്ക് പഞ്ചായത്ത് : 112000രൂപ

ജില്ലാ പഞ്ചായത്ത് :98000 രൂപ

ആകെ : 4 ലക്ഷംരൂപ

ഇതിനു പുറമെ 90 ദിവസത്തെ തൊഴിലുറപ്പ്കൂലിയും അഡീഷനലായി ടോയ്ലറ്റ് നിർമാണത്തിന് 12000രൂപയും അനുവദിക്കുന്നുണ്ട്.