തിരുവനന്തപുരത്ത് കൂൺ കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആറുപേരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Briefing Today ചിത്രം:കോഴിക്കോട് കടപ്പുറത്ത് കടൽ ഉൾവലിഞ്ഞപ്പോൾ (കടപ്പാട്) :കോഴിക്കോട് കടപ്പുറത്തുണ്ടായ കടൽ ഉൾവലിയലിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ.
Briefing Today
കോഴിക്കോട് കടപ്പുറത്തുണ്ടായ കടൽ ഉൾവലിയലിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
കോഴിക്കോട് കടപ്പുറത്തുണ്ടായ കടൽ ഉൾവലിയലിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ.
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്തുണ്ടായ കടൽ ഉൾവലിയലിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ. കടലിനുള്ളിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാകാം ഉൾവലിഞ്ഞതെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വിദഗ്ധരും ദുരന്തനിവാരണ വകുപ്പും.ബുധനാഴ്‌ച രാത്രി പതിനൊന്നോടെയാണ് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞത്. 30 മുതൽ 50 മീറ്റർവരെ കടൽ കടൽ ഉൾവലിയുന്നത് ഇതിന് മുമ്പുണ്ടായിട്ടുണ്ട്.ഇക്കുറി 100 മീറ്ററോളം ഉള്ളിലേക്ക് കടൽ കയറിയത് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. ഒന്നര മണിക്കൂറിന് ശേഷം അർധരാത്രി കടൽ സാധാരണ നിലയിലേക്ക് തിരികെയെത്തുകയും ചെയ്തു.
തിരുവനന്തപുരത്ത് കൂൺ കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ; ആറുപേരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് കൂൺ കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ; ആറുപേരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പറമ്പിൽ നിന്ന കൂണാണ് കഴിച്ചത്; പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആറുപേരും 2 പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ
എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം : മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രകാരം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ഒക്ടോബർ 22 ന് രാത്രി 11.59 വരെ ഓപ്ഷൻ കൺഫർമേഷൻ/ഡിലീഷൻ/പുന:ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 - 2332120, 2338487.
അപകടമുനമ്പിലെ രക്ഷകരെ സിപിഐ എം ആദരിച്ചു.
മേപ്പയ്യൂർ: അപകടമുനമ്പിലെ രക്ഷകരെ സിപിഐഎം ആദരിച്ചു. മേപ്പയ്യൂരിലെ മഠത്തും ഭാഗം ചോതയോത്ത് താഴ തെങ്ങ് കയറ്റത്തിനിടെ ഷോക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ തെങ്ങു കയറ്റ തൊഴിലാളിയായ ദാമോദരന് രക്ഷകരായി എത്തിയ രാജൻ രമേശൻ ബിജിത്ത് എന്നിവരെയാണ് സിപിഐഎം ആദരിച്ചത്.
ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ്
ബാലുശ്ശേരി: ബാലുശ്ശേരിയിൽ 870 കോടി രൂപയുടെ നിക്ഷേപത്തിന് യൂണിബൗണ്ട് കാറ്റലിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നടപടികളാരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ വ്യത്യസ്‌ത പദ്ധതികളിലായി 870 കോടി രൂപ നിക്ഷേപിക്കുന്ന ബൃഹദ് പദ്ധതിയുടെ വിശദറിപ്പോർട്ടും ഏകജാലക അനുമതിക്കുള്ള അപേക്ഷയും സർക്കാരിന് സമർപ്പിച്ചതായും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
കോഴിക്കോട് ജില്ലയിൽ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അത്യാധുനിക സൗകര്യങ്ങളിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി അത്യാധുനിക സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലേക്ക്. അഞ്ച് സ്‌കൂളുകളും ഒരു ഐടിഐയ്‌ക്കുമാണ് പുതിയ കെട്ടിടമുയർന്നത്. തിരുവമ്പാടി,ബാലുശേരി, കുറ്റ്യാടി മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 16 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്.
കടലുണ്ടി വാവുത്സവത്തിന് കൊടിയേറി;വാവുത്സവം 21ന്
കടലുണ്ടി: കടലുണ്ടി വാവുത്സവത്തിന് പേടിയാട്ട് ഭഗവതി കാവിൽ കൊടിയേറി. .പേടിയാട്ടുകാവിൽ ബുധൻ രാവിലെ 7.30ന് പനയമഠം തറവാട് കാരണവർ പ്രഭാകരൻ നായരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. കുന്നത്ത് തറവാട്ടിൽ 17ന് കൊടിയേറും. 21നാണ് വാവുത്സവം.
ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ.
കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ ആണ് പിടിയിലായത്. ഫറോക്ക് എസിപി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും,എസ്‌ഐ സുജിത്,ബേപ്പൂർ എസ്‌ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തിലെത്തിക്കും.