Briefing Today: മേപ്പയ്യൂർ ജി വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന് ജില്ലാതല പുരസ്കാരം

കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം,ഹയർ സെക്കന്ററി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാറിൽ നിന്ന് മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം സക്കീറിൻെറ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു.
Briefing Today
മേപ്പയ്യൂർ ജിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന് ജില്ലാതല പുരസ്കാരം
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ : കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.
പ്രിൻസിപ്പൽ എം. സക്കീർ, പ്രോഗ്രാം ഓഫീസർ സി.എം. ഷാജു, വളണ്ടിയർ ലീഡർമാരായ മിഥുൻ ചന്ദ്രൻ, അക്ഷയ്ത വളണ്ടിയർ അർജുൻ, ശ്രീനന്ദന എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഹയർ സെക്കന്ററി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.രാജേഷ് കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജില്ലാ കോഡിനേറ്റർ ജി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ എസ് എസ് റീജണൽ പ്രോഗ്രാം കൺവീനർ എസ്. ശ്രീചിത്ത് സ്വാഗതവും കോഴിക്കോട് ജില്ലാ കൺവീനർ എം.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34,723 വീടുകൾ; മേപ്പയ്യൂരിൽ 433എണ്ണം.
കോഴിക്കോട്: ഭവന രഹിതർക്ക് തണൽ ഒരുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34,723 വീടുകൾ ആണ്. 42,677 പേർക്കാണ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചത്. ഇതിനകം 522.67 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനു ചെലവഴിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 339 വീടുകളും, വിവിധ കാലങ്ങളിൽ പൂർത്തീകരിക്കാൻ കഴിയാത്ത വീടുകൾ പൂർത്തീകരിക്കാനുള്ള സഹായവും നൽകി. 94 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ശേഷിക്കുന്ന 70 ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങി.
മേപ്പയ്യൂരിൽ പുതിയ കണ്ണാശുപത്രി തുടങ്ങി.
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഇ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രി തുടങ്ങി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
പയ്യോളി റോഡിൽ മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിനും ഗവൺമെൻറ് ആശുപത്രിക്കും സമീപമാണ് പുതിയ ഇ ട്രസ്റ്റ് ഐ കെയർ ആശുപത്രി. മൂന്നുവർഷമായി നടുവണ്ണൂരിൽ പ്രവർത്തിച്ചു വരുന്നസ്ഥാപനമാണിത്. പ്രമേഹം സംബന്ധമായി ഉണ്ടാകുന്ന കണ്ണിൻ്റെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരം, കണ്ണിൻറെ പ്രഷർ പ്രശ്നങ്ങൾക്കുള്ള ചികിത്സ മൈനർ സർജറി, ഫാർമസി ഒപ്റ്റിക്കൽസ് സേവനങ്ങൾ എന്നിവയും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് മൈക്രോ സോഫ്റ്റ്
നിര്‍ത്തലാക്കി
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് നിര്‍ത്തലാക്കി മൈക്രോ സോഫ്റ്റ്. ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 10. ഇനിയും വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സൗജന്യ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്‌നിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കില്ല. എന്നാല്‍ വിന്‍ഡോസ് 10 തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങള്‍ക്കും മാല്‍വെയറുകള്‍ക്കും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യത കൂടുതലാണ്. വിന്‍ഡോസ് 11ല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. നാല് വര്‍ഷത്തിലധികം പഴക്കമുള്ള പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യില്ല. ഏറ്റവും കുറഞ്ഞത് നാല് ജിബി റാം, 64 ജിബി സ്റ്റോറേജ്, ടി.പി.എം 2.0 സെക്യൂരിറ്റി ചിപ്പ് എന്നിവയുള്ള കംപ്യൂട്ടറുകളിലാണ് അപ്‌ഗ്രേഡ് സാധ്യമാവുക.
സ്വര്‍ണവിലയില്‍ കുതിപ്പ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നലെ പവന് 2,840 രൂപയുടെ വന്‍കുതിപ്പ്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്. ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 355 രൂപയാണ് ഉയര്‍ന്നത്. രാജ്യങ്ങള്‍ വാങ്ങിക്കൂട്ടല്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി സ്വര്‍ണം കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും അടക്കം 1,05,000 രൂപയെങ്കിലും നല്‍കേണ്ടി വരും.
താമരശ്ശേരിയിലെ ഒന്‍പത് വയസ്സുകാരി അനയയുടെ മരണത്തില്‍ ആരോഗ്യ വകുപ്പിന് അമ്മ പരാതി നല്‍കും.
താമരശ്ശേരിയിലെ ഒന്‍പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞതോടെ ചികിത്സാ പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അമ്മ രംബീസ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം എന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. മരണത്തില്‍ ആരോഗ്യ വകുപ്പിനും അമ്മ പരാതി നല്‍കും.
വൈകാരികമായ കുറിപ്പുമായി മുന്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.
കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുന്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍നിന്നുള്ള ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ച, പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലേക്ക് നിയോഗിച്ച പാര്‍ട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും നന്ദിയും കടപ്പാടുമെന്ന് കുറിപ്പില്‍ പങ്കുവെച്ചു.
കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി.
കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി. കെ മുരളീധരന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെ എം ഹാരിസിനെ ഒഴിവാക്കിയതിലാണ് കെ മുരളീധരന്‍ അമര്‍ഷം രേഖപ്പെടുത്തിയത്. അതേസമയം കെപിസിസി ഭാരവാഹിയാക്കാത്തതില്‍ ചാണ്ടി ഉമ്മന്‍ അനുകൂലികളും അതൃപ്തരാണ്. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 16 വരെയുള്ള ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 16 വരെയുള്ള ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,92,22,035 രൂപ. 2 കിലോയിലേറെ സ്വര്‍ണവും 9 കിലോഗ്രാമിലേറെ വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെയും 1000 രൂപയുടെയും 5 വീതവും അഞ്ഞൂറിന്റെ 21ഉം കറന്‍സി ലഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
ദിണ്ടിഗല്‍ ജയിലിലെ മലയാളി തടവുകാരന്‍ മരിച്ചു.
തമിഴ്നാട് ദിണ്ടിഗല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന മലയാളി തടവുകാരന്‍ മരിച്ചു. എറണാകുളം സ്വദേശി വര്‍ഗീസ് (42) ആണ് മരിച്ചത്. മധുരയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് വരിചിയൂര്‍ സെല്‍വത്തിന്റെ സഹായി ആയിരുന്നു വര്‍ഗീസ്. കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത വര്‍ഗീസിനെ ഇന്നലെ ആണ് ദിണ്ടിഗല്‍ ജില്ലാ ജയിലില്‍ അടച്ചത്. ജയിലില്‍ കുഴഞ്ഞുവീണ വര്‍ഗീസിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു.
ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്‌സ് 300 ഇന്ത്യയില്‍ പുറത്തിറക്കി.
ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്‌സ് 300 ഇന്ത്യയില്‍ പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. പുതുതലമുറ ടിവിഎസ് ആര്‍ടി-എക്‌സ്ഡി 4 എന്‍ജിന്‍ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. 299 സിസി, ലിക്വിഡ്-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 എച്ച്പി പീക്ക് പവറും 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ട്രാന്‍സ്മിഷനായി ഇതിന് അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. വൈപ്പര്‍ ഗ്രീന്‍, ടാര്‍ണ്‍ ബ്രോണ്‍സ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്‌നിംഗ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്. നാല് വ്യത്യസ്ത റൈഡ് മോഡുകള്‍ ഉണ്ട്. ടൂര്‍, റാലി, അര്‍ബന്‍, റെയിന്‍ മോഡുകള്‍.