സംസ്ഥാനത്ത് വനിതാവ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്.

കേരള വനിതാ സംരംഭക സംഗമം തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
തൃശൂർ: വനിതാ സംരംഭകരെ വളർച്ചയുടെ അടുത്തഘട്ടത്തിലെത്തിക്കാൻ സംസ്ഥാനത്ത് വനിതാവ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്. കേരള വനിതാ സംരംഭക സംഗമം തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനിതാസംരംഭങ്ങളിലാണ് നാടിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. മിഷൻ 10,000 എന്ന പദ്ധതി നടപ്പാക്കി 10,000 സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. ഇതിൽ 50 ശതമാനം വനിതാ സംരംഭങ്ങളാകും. മിഷൻ 1000 പദ്ധതിയിലൂടെ 1000 സംരംഭങ്ങളെ 100 കോടി വിറ്റുവരവുള്ള വിറ്റുവരവുള്ള സംരംഭങ്ങളാക്കും. 444 സംരംഭങ്ങളെ പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ട്.വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ അമ്പതുശതമാനം വരെ സംരംഭത്തിനായി ഉപയോഗിക്കാനാകും. ഒഴിഞ്ഞ് കിടക്കുന്ന വിടുകളിലും സംരംഭം തുടങ്ങാം. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും.സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.