പേരാമ്പ്രയിൽ എൽഡിഎഫ് പ്രതിഷേധം

പേരാമ്പ്ര റസ്റ്റ്ഹൌസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പൊതു യോഗത്തോടുകൂടി സമാപിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് ആസൂത്രിതമായ കലാപം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധം. പേരാമ്പ്ര റസ്റ്റ്ഹൌസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പൊതു യോഗത്തോടുകൂടി സമാപിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എം മെഹബൂബ് , സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ, ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം എൻ കെ വത്സൻ, എൻ സി പി സംസ്ഥാന സെക്രട്ടറി ഒ രാജൻ മാസ്റ്റർ, സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ്, മുൻ എം എൽ എ കെ കുഞ്ഞമ്മദ് മാസ്റ്റർ, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ, എൻ കെ അബ്ദുൽ അസീസ്, ശോഭ അബൂബക്കർ, ടി കെ ബാലഗോപാലൻ, കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ പി കെ എം ബാലകൃഷ്ണൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
അതിനിടെ പോലീസ് കർശന നടപടി തുടങ്ങി. പോലീസിനെ ആക്രമിച്ച കേസിലും സ്ഫോടക വസ്തു എറിഞ്ഞ കേസിലും അറസ്റ്റ് നടന്നു. മുസ്തഫ,നസീർ ,അബ്ദുൾ റഷീദ്,സജീർ , മിഥിലാജ് എന്നിവരാണ് കസ്റ്റഡിയിൽ ആയത്. പയ്യോളി കോടതി പ്രതികളെ റിമാൻഡു ചെയ്തു
സംഘർഷ സമയത്ത് പോലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവർത്തകരായ ഏഴുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അക്രമത്തിന്റെ വീഡിയോദൃശ്യം പരിശോധിച്ച് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്നതായി തെളിഞ്ഞിരുന്നു. വൈകിട്ട് കണ്ണൂർ മേഖലാ ഡിഐജി യതീഷ്ചന്ദ്രയും സ്ഥലം സന്ദർശിച്ചു.കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഫോട്ടോ, വീഡിയോ ദൃശ്യങ്ങളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ