അപകടമുനമ്പിലെ രക്ഷകർക്ക് സിപിഐഎമ്മിന്റെ ആദരം

അപകടമുനമ്പിലെ രക്ഷകർക്ക് ആദരം; രക്ഷാപ്രവർത്തകരെ പി പി രാധാകൃഷ്ണൻ മാസറ്റർ ആദരിക്കുന്നു.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: അപകടമുനമ്പിലെ രക്ഷകരെ സിപിഐഎം ആദരിച്ചു. മേപ്പയ്യൂരിലെ മഠത്തും ഭാഗം ചോതയോത്ത് താഴ തെങ്ങ് കയറ്റത്തിനിടെ ഷോക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ തെങ്ങു കയറ്റ തൊഴിലാളിയായ ദാമോദരന് രക്ഷകരായി എത്തിയത് രാജനും രമേശനും ബിജിത്തും ആയിരുന്നു. ഫയർ & റസ്ക്യൂ എത്തിച്ചേരുന്നത് വരെയുള്ള സമയം വളരെ നിർണായകമായിരുന്നു.
ഷോക്കേറ്റ് തെങ്ങ് കയറ്റ തൊഴിലാളിയും തെങ്ങ് കയറ്റ യന്ത്രവും തൂങ്ങിയാടി നിൽക്കുന്ന അപകടകരമായ അവസ്ഥയിൽ ഏറെ സാഹസപ്പെട്ടാണ് ഇവർ മൂന്നു പേർ നാടിൻ്റെ അഭിമാനമായി രക്ഷാദൗത്യം ഏറ്റെടുത്തത്. ഏതു വാക്കുകളിൽ, എത്ര തന്നെ പ്രശംസിച്ചാലും പോരാതെ വരുന്ന സന്ദർഭമായിരുന്നു അന്നത്തേത്.
സിപിഐഎം മേപ്പയ്യൂർകുടുംബ സംഗമവേദിയിലാണ് ചെറുവറ്റ പി എം രാജൻ,ചോതയോത്ത് രമേശൻ,ബിജിത്ത് കൂളിക്കണ്ടി എന്നിവരെ ആദരിച്ചത്. സിപിഐഎം നേതാവും മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി പി രാധാകൃഷ്ണൻ മൂന്ന് പേർക്കും മൊമെന്റോ നൽകി അനുമോദിച്ചു. സിപിഐഎം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെ കെ വിജിത്ത് അധ്യക്ഷനായിരുന്നു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൂവല ശ്രീധരൻ,മഠത്തും ഭാഗം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എൻ കെ അജയൻ എന്നിവർ രക്ഷാപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.