ഉണ്ണര - അമ്മദ്മാസ്റ്റർ ദിനം ഇന്ന് *** മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം; ***പയ്യോളിയിൽ പൊതുസമ്മേളനം

ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഇന്ന് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം നടക്കും. വൈകുന്നേരം 4 മണിക്ക് മേപ്പയ്യൂർ ബസ്സ് സ്റ്റാൻഡ് പരിസരത്താണ് കുടുംബ സംഗമം. രക്തസാക്ഷികൾ, ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് , ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ തുടങ്ങിയവർ സംസാരിക്കും. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടിപി രാമകൃഷ്ണൻ എംഎൽഎ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി പി രാധാകൃഷ്ണൻ, കെ രാജീവൻ തുടങ്ങിയവർ പങ്കെടുക്കും.
മേപ്പയ്യൂരിലുംപയ്യോളിയിലും നടക്കുന്ന രക്തസാക്ഷിദിനാചരണത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് , ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ തുടങ്ങിയവർ സംസാരിക്കുമെന്ന് സി പി ഐ എം അറിയിച്ചു.