മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും നടന്നു

മേപ്പയ്യൂർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ സംസാരിക്കുന്നു. കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം മേപ്പയ്യൂർ ടൗണിൽ പൊതു സമ്മേളനവും നടന്നു .
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും നടന്നു. രക്തസാക്ഷികൾ, ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും നടന്നു. രക്തസാക്ഷികൾ, ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. മേപ്പയ്യൂർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ കെ.കെ. വിജിത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ, പി.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഷോക്കേറ്റ് തെങ്ങിൽ തലകീഴായി തൂങ്ങി കിടന്ന തെങ്ങുകയറ്റ തൊഴിലാളിയെരക്ഷിച്ച ചെറുവറ്റ പി എം രാജൻ, ബിജിത്ത് കൂളിക്കണ്ടി, ചോതയോത്ത് രമേശൻ എന്നിവരെ കുടുംബ സംഗമത്തിൽ ആദരിച്ചു. പി പി രാധാകൃഷ്ണൻ മൊമെൻറോ കൈമാറി. പി സി അനീഷ് സ്വാഗതവും എൻ സുധാകരൻ നന്ദിയും പറഞ്ഞു.
രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു . സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടിപി രാമകൃഷ്ണൻ എംഎൽഎ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, സി പി ഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി പി രാധാകൃഷ്ണൻ, കെ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.