മേപ്പയ്യൂരിൽ സി പി ഐ എം മുന്നേറ്റ ജാഥയും വികസിത മേപ്പയ്യൂർ കാമ്പയിനും 28 മുതൽ
28 ന് കെ ജെ ഷൈൻ ടീച്ചർ മേപ്പയ്യൂർ വനിതാ അസംബ്ലിയിൽ പങ്കെടുക്കും.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: മേപ്പയ്യൂരിൽ സി പി ഐ എം നേതൃത്വത്തിൽ 'വികസിത മേപ്പയ്യൂർ' കാമ്പയിനും 'മുന്നേറ്റ ജാഥ'യും സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ബഹുജന സംഗമങ്ങളും ഇതിൻെറ ഭാഗമായുണ്ടാകും. സപ്തംബർ 28ന് നടക്കുന്ന വനിത അസംബ്ലിയോടെ കാമ്പയിനിനു തുടക്കമാകും. 29ന് കർഷകർ, കർഷക തൊഴിലാളികൾ, മറ്റു വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവർ അണിനിരക്കുന്ന രണ സ്മരണ തൊഴിലാളി സംഗമം, 30ന് ബിഗ് സല്യൂട്ട് - വിദ്യാർത്ഥി - യുവജന സംഗമം, ഒക്ടോബർ ഒന്നിന് മാനവീയം- സാംസ്കാരിക സംഗമം എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. 28ന് വനിത അസംബ്ലി വൈകുന്നേരം നാലിന് കെ ജെ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യും. തൊഴിലാളി സംഗമത്തിൽ പ്രമുഖ പ്രഭാഷകരും സിപിഎം നേതാക്കളുമായ പി കെ പ്രേംനാഥ്, എ എം റഷീദ് എന്നിവർ സംസാരിക്കും. സെപ്റ്റംബർ 30ന് വൈകുന്നേരം വിദ്യാർത്ഥി - യുവജന സംഗമം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് സാംസ്കാരിക സംഗമത്തിൽ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും ഉണ്ടാവും.അനിൽ ചേലമ്പ്ര സംസാരിക്കും.
ഒക്ടോബർ അഞ്ചിന് മേപ്പയ്യൂരിന്‍റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന രണ്ട് മുന്നേറ്റ ജാഥകൾ നടക്കും. കെ രാജീവൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ മുൻ എം.എൽ.എ കെ കുഞ്ഞമ്മദ് മാസ്റ്റരും, പി പി രാധാകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ മുൻ എംഎൽഎ എ കെ പത്മനാഭൻ മാസ്റ്റരും ഉദ്ഘാടനം ചെയ്യും.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥകൾ മേപ്പയ്യൂർ ഹൈസ്കൂൾ ജംഗ്ഷനിൽ സംഗമിച്ച ശേഷം മേപ്പയ്യൂർ ടൗണിൽ സമാപിക്കും. സമാപന പൊതു സമ്മേളനത്തിൽ പി മോഹനൻ മാസ്റ്റർ സംസാരിക്കും.
