കോൺഗ്രസ് ഗൃഹസമ്പർക്ക പരിപാടി ജില്ലാതല ഉദ്ഘാടനം കീഴരിയൂരിൽ നടന്നു.

30 Aug 2025 10:42 AM
കോൺഗ്രസ്  ഗൃഹസമ്പർക്ക പരിപാടി  ജില്ലാതല ഉദ്ഘാടനം കീഴരിയൂരിൽ നടന്നു.

കീഴരിയൂരിലെ അഞ്ചാം വാർഡിൽ നിരത്തിൻ്റെ മീത്തൽ വൽസന് ലഘുലേഖ നൽകി അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

കീഴരിയൂർ‌: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി കെ പി സി സി ആഹ്വാനം ചെയ്ത വാർഡ്തല ഗൃഹ സമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി സി സി പ്രസിഡണ്ടിൻ്റെ പ്രദേശമായ കീഴരിയൂരിലെ അഞ്ചാം വാർഡിൽ നിരത്തിൻ്റെ മീത്തൽ വൽസന് ലഘുലേഖ നൽകി അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തനത്തിന് കരുത്തുറ്റ നേതൃത്വം നൽകി പദവിയിൽ നാല് വർഷം പൂർത്തീകരിച്ച ഡി സി സി പ്രസിഡണ്ടിന് കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹോപകാരം മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ നൽകി ആദരിച്ചു.

വാർഡ് പ്രസിഡണ്ട് എൻ.എം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി രാജേഷ് കീഴരിയൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ , മുതിർന്ന കോൺഗ്രസ് നേതാവ് തിക്കോടി നാരായണൻ, ബ്ലോക്ക് സെക്രട്ടറിമാരായ ശശി പാറോളി, പാരിജാതം രാമചന്ദ്രൻ ,ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ സവിത നിരത്തിൻ്റെ മീത്തൽ , ഇ.എം മനോജ്, ചുക്കോത്ത് ബാലൻ നായർ ,എം എം രമേശൻ, ഒ.കെ കുമാരൻ, പാറക്കീൽ അശോകൻ, ടി.എം പ്രജേഷ് മനു, ടി. നന്ദകുമാർ പ്രസംഗിച്ചു

admin

Tags: