അരിക്കുളം ഗവ: ആയുർവേദ ആശുപത്രയ്ക്ക് കായൽപ്പം പുരസ്കാരം രണ്ടാം സ്ഥാനം.

30 Aug 2025 10:48 AM
അരിക്കുളം ഗവ: ആയുർവേദ ആശുപത്രയ്ക്ക് കായൽപ്പം പുരസ്കാരം രണ്ടാം സ്ഥാനം.

അരിക്കുളം ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രിക്ക് പ്രഥമ കായ കല്പപുരസ്കാരം രണ്ടാം സ്ഥാനം മന്ത്രി വീണാ ജോർജ്ജിൽ നിന്നുംപ്രസിഡണ്ട് എ എം സുഗതൻ മാസ്റ്ററും,ഡോ : രമ്മ്യയും ഏറ്റുവാങ്ങുന്നു

MEPPAYUR NEWS www.newsindialine.com a venture of Democrat

അരിക്കുളം: ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണംഎന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡ് ആണ് കേരള ആയുഷ് കായകൽപ്പ് അവാർഡ്. പ്രഥമ പുരസ്ക്കാരം കോഴിക്കോട് ജില്ലയിൽ 95.58% മാർക്ക് നേടി രണ്ടാം സ്ഥാനം അരിക്കുളം ഗവഃ ആയുർവേദ ആശുപത്രിക്ക് ലഭിച്ചത്. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻ്റോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്ററും,ഡോ : രമ്മ്യയും മറ്റ് ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി ഈ ആശുപത്രിക്ക് നേരത്തെ ഹെൽത്ത് & വെൽസ് സെൻ്റർ , എൻ. എ. ബി .എച്ച് അംഗീകാരവും, ഒ.പി. ലെവൽ പഞ്ചകർമ്മ ചികിത്സയും ആവശ്യമായ സ്റ്റാഫിനെയും ലഭിച്ചിട്ടുണ്ട്. പുരസ്ക്കാരത്തിന് വേണ്ടി പ്രവർത്തിച്ച ജനപ്രതിനിധികൾ, ആരോഗ്യ എച്ച്.എം.സി. അംഗങ്ങൾ എന്നിവരെ പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അഭിനന്ദിച്ചു.