വിയ്യൂരിൽ ഓണാഘോഷവും അനുമോദനവും

29 Aug 2025 02:19 PM
വിയ്യൂരിൽ  ഓണാഘോഷവും അനുമോദനവും

1) പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ ചാത്തോത്ത് ഗോപകുമാറിന് ഡോ: സോമൻ കടലൂർ ഉപഹാരം നൽകുന്നു. 2)ഡോ: സോമൻ കടലൂർ സംസാരിക്കുന്നു. 3)പൊന്നാട അണിയിക്കുന്നു

MEPPAYUR NEWS www.newsindialine.com a venture of Democrat

വിയ്യൂർ: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ ചാത്തോത്ത് ഗോപകുമാറിന്ചടങ്ങിൽ സോമൻ മാസ്റ്റർ ഉപഹാരം നൽകി. എൽ എസ് എസ്, യുഎസ് എസ് , എസ് എസ് എൽ സി എന്നിവയിൽ ഉന്നത വിജയം നേടിയവർക്കും ചടങ്ങിൽ ഉപഹാരം വിതരണം ചെയ്തു . പ്രേമാനന്ദൻ അധ്യക്ഷം വഹിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ മാധവൻ മാസ്റ്റർ, എ വി അനിൽകുമാർ, എം ടി സുജീഷ് എന്നിവർ ആശംസകൾ നേർന്നു. പഴയ കാല ഓണത്തിൻ്റെ വിശേഷങ്ങൾ ശ്രീജിത്ത് വിയ്യൂർ പങ്കു വെച്ചു. ഗോപൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും ജിഷി നന്ദിയുംപറഞ്ഞു.