മേപ്പയ്യൂരിൽ കോൺഗ്രസിന്റെ 48 മണിക്കൂർ ഉപവാസം ഇന്ന് സമാപിക്കും
29 Aug 2025 01:51 PM

സമാപന സമ്മേളനം കെ പി സി സി വർക്കിംഗ് പ്രസിഡൻറ് ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യും
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ: കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് പി കെ അനീഷ് മേപ്പയ്യൂർ ടൗണിൽ നടത്തുന്ന 48 മണിക്കൂർ ഉപവാസം ഇന്ന് വൈകുന്നേരം സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം ഷാഫി പറമ്പിൽ എംപിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. ഇന്ന് വൈകുന്നേരം ഉപവാസ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനം കെ പി സി സി വർക്കിംഗ് പ്രസിഡൻറ് ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന വിവിധ സെഷനുകളിൽ പി എം നിയാസ്, കെ പി സി സെക്രട്ടറി സത്യൻ കടിയങ്ങാട്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബി ആർ എം ഷഫീർതടങ്ങിയവർ സംബന്ധിച്ചിരുന്നു