കെ.പാച്ചർ നിര്യാതനായി.

സോഷ്യലിസ്റ്റ് നേതാവും സർവ്വീസ് സംഘടനാ നേതാവുമായിരുന്നു.
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ : മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാ വൈസ് പ്രസിഡണ്ടും,. കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ. പാച്ചർ കൊല്ലർ കണ്ടി (86) നിര്യാതനായി. തദ്ദേശ സ്വയം ഭരണ വകുപ്പിൽ പഞ്ചായത്ത് എക്സിക്യൂട്ടിന് ഓഫീസറായിരുന്നു. ജനതാദൾ ജില്ലാ കമ്മറ്റി അംഗമായും ദീർഘകാലം ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ: നാരായണി. മക്കൾ: റീത്ത, രജിത , അഡ്വ: ആർ. എൻ രഞ്ജിത്ത് (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോക്സോ കോടതി കോഴിക്കോട്, സോഷ്യലിസ്റ്റ് ലോയേഴ്സ് സെൻറർ സംസ്ഥാന പ്രസിഡണ്ട്).മരുമക്കൾ: അഡ്വ: എ എം.വിജയൻ (ഉള്ള്യേരി ) വിനയൻ എ എം എൽ പി സ്കൂൾ കുറ്റൂർ സൗത്ത്), ജിൽസ.സഹോദരങ്ങൾ: കേളപ്പൻ,ഗോപാലൻ, രാരിച്ചൻമാസ്റ്റർ, ഗംഗാധരൻ, പരേതരായ ചാത്തു , കുമാരൻ, നാരായണൻ.സംസ്കാരം 29/8/25 ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും