തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും വർദ്ദിപ്പിച്ച വേതനം കട്ട് ചെയ്യാതെ മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് കുന്നത്ത്, ചന്ദ്രൻ കല്ലൂർ, എം.കെ ജമീല, കീപ്പോട്ട് അമ്മത്, ടി.എം.അബ്ദുല്ല, ഐ.ടി അബ്ദുൽ സലാം, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, ജംസീന കീഴ്പ്പയ്യൂർ സംസാരിച്ചു. ഭാരവാഹികളായി: സഫിയ തെക്കയിൽ (പ്രസിഡൻ്റ്), എം. ടി. കദീശ, സീനത്ത് പടിഞ്ഞാറയിൽ (വൈസ് :പ്രസി), ജംസീന മുറിച്ച ഒളോറ(ജന: സെക്രട്ടറി), സീനത്ത് വാളിയിൽ, ഷരീഫ കുയിമ്പിൽ (ജോ: സെക്രറി), നഫീസ കുഞ്ഞിക്കണ്ടി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.