കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ നിര്യാതനായി.

22 Aug 2025 06:17 PM
കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ നിര്യാതനായി.

പേരാമ്പ്ര ഗവ:യു.പി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാക്ഷരതാ യജ്ഞത്തിൽ മേപ്പയ്യൂർ പഞ്ചായത്തിൽ എ.പി.ഒ ആയിരുന്നു

MEPPAYUR NEWS www.newsindialine.com a venture of Democrat

പേരാമ്പ്ര : കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ നിര്യാതനായി. 86 വയസ്സായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കെ ജി ടി എ പിന്നീട് കെ.എസ്. ടി.എ എന്നിവയുടെ പ്രമുഖ പ്രവർത്തകനും സാക്ഷരതാ യജ്ഞത്തിൽ മേപ്പയ്യൂർ പഞ്ചായത്തിൽ എ.പി.ഒ യുമായിരുന്നു. പേരാമ്പ്ര ഗവ:യു.പി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: എസ്.കെ. സജീഷ് ( ചെയർമാൻ, കേരള ടൂറിസം ഇൻഫ്രസ്‌ട്രക്ചർ ഡെവലപ്മെന്റ് ലിമിറ്റഡ്, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) സജിത കോടേരിച്ചാൽ. മരുമക്കൾ: ജോത്സ്ന കൂടരഞ്ഞി( നഴ്സിംഗ് ട്യൂട്ടർ, ബീച്ച് നഴ്സിംഗ് സ്കൂൾ ) മനോജ് കോടേരിച്ചാൽ. സഹോദരങ്ങൾ: അമ്മാളു പേരാമ്പ്ര, രാധ (നന്മണ്ട), കമല (കിഴക്കൻ പേരാമ്പ്ര), ദാമോദരൻ (കോരൻസ് ഹോട്ടൽ), ബാലകൃഷ്ണൻ (കോരൻസ് ഹോട്ടൽ) സുമതി (റിട്ട:അധ്യാപിക) ബാബുരാജ് കോരൻസ്, നിഷ (ചിങ്ങപുരം),കെ കെ രാഘവൻ ( റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ), പരേതരായ ജാനകി (വെള്ളിയൂർ), നാരായണി,ഗോപാലൻ മാസ്റ്റർ (കിഴക്കൻ പേരാമ്പ്ര) കാർത്ത്യായനി (കിഴക്കൻ പേരാമ്പ്ര). സംസ്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. MEPPAYUR NEWS