അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു

01 Jul 2025 02:29 AM
അയ്യറോത്ത്
കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ  നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു

മേപ്പയ്യൂർ ടൗണിൽ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ പ്രസംഗിക്കുന്നു.

MEPPAYUR NEWS www.newsindialine.com

മേപ്പയ്യൂർ. സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് നാട് കണ്ണീരോടെ വിട നൽകി. വിളയാട്ടൂർ അയ്യറോത്ത് വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുമുള്ളവരെത്തി. മേപ്പയൂർ ടൗണിൽ സർവകക്ഷി അനുശോചന യോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെംബർമാരായ ശ്രീനിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, മുൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് കെ.കുഞ്ഞിരാമൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, എം.കെ.രാമചന്ദ്രൻ, കെ.കെ.അഷറഫ്, നിഷാദ് പൊന്നങ്കണ്ടി, മേലാട്ട് നാരായണൻ, കെ.പി.വേണുഗോപാൽ, ടി.കെ.ശങ്കരൻ, വി.എ. ബാലകൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, എന്നിവർ പ്രസംഗിച്ചു.MEPPAYUR NEWS www.newsindialine.com