പതിറ്റാണ്ടുകൾ നീണ്ട പോരാട്ടം; യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ മാലിന്യങ്ങൾ നിർവീര്യമാക്കി

01 Jul 2025 03:29 AM
 പതിറ്റാണ്ടുകൾ നീണ്ട പോരാട്ടം; യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ മാലിന്യങ്ങൾ നിർവീര്യമാക്കി

ഇരകളുടെ പോരാട്ടം

MEPPAYUR NEWS www.newsindialine.com

ഭോപ്പാൽ ദുരന്തത്തിന് കാരണമായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ 40 വർഷത്തോളമായി ഭീഷണിയായി തുടരുന്ന 358 ടൺ വിഷ മാലിന്യം നിർവീര്യമാക്കി. ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇവ കത്തിച്ച് സംസ്കരിച്ചതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു.

MEPPAYUR NEWS www.newsindialine.com

ജൂൺ 29, 30 തീയതികളിലായി കത്തിക്കൽ പ്രക്രിയ പൂർത്തിയായെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എംപിപിസിബി) റീജിയണൽ ഓഫീസർ ശ്രീനിവാസ് ദ്വിവേദി ദി മാധ്യമങ്ങളെ അറിയിച്ചു. പ്ലാന്റിലെ രാസ മാലിന്യങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്കരിച്ചത്. 30 ടൺ മാലിന്യം നേരത്തെ കത്തിച്ചിരുന്നു. ബാക്കി 307 ടൺ മെയ് 5 നും ജൂൺ 26 നുമായി നിർവീര്യമാക്കി.മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക മേഖലയിലെ പ്ലാന്റിലെ മാലിന്യ നിർമാർജനം ആരംഭിച്ചത്.ഔദ്യോഗിക കണക്ക് പ്രകാരം മാത്രം 5,479 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരത്തിലധികം പേർ ഇരകളായതാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. 2544 മൃഗങ്ങൾ ദുരന്തത്തിന് ഇരയായി കൊല്ലപ്പെട്ടു. കാഴ്ച തകരാറും ജനതിക വൈകല്യങ്ങളുമായി തലമുറകളായി ദുരിതം തുടർന്നു വരുന്നു.ഫാക്ടറിയുടെ പരിസര പ്രദേശങ്ങളിലെ ജല പരിശോധനയിൽ ക്യാൻസറിനും ജനന വൈകല്യങ്ങൾക്കും കാരണമാകുന്ന കാരണമാകുന്ന രാസവസ്തുക്കൾ സുരക്ഷിതമായ പരിധിയേക്കാൾ 50 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.അഞ്ച് ലക്ഷം പേർ എങ്കിലും ഇതിന്റെ ദുരന്തം അനുഭവിക്കുന്നതായാണ് ആം നെസ്റ്റി ഇന്റർ നാഷണൽ വ്യക്തമാക്കുന്നത്. ദുരന്തത്തിന് തുടർച്ചയായി 22,000 പേരെങ്കിലും മരിച്ചു. യൂണിയൻ കാർബൈഡ് ഉത്തരവാദിത്വത്തിൽ നിന്നും നിയമപരമായി വിടുതൽ നേടുകയും കമ്പനി തന്നെ മറിച്ച് വിൽക്കുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ തന്നെവലിയ ചർച്ചയായിരുന്നു.MEPPAYUR NEWS www.newsindialine.com