MEPPAYUR NEWS www.newsindialine.com പുതിയ പൊലീസ് മേധാവിയായി രവതാ (റവാഡ) ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ
MEPPAYUR NEWS www.newsindialine.com
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി രവതാ (റവാഡ) ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് രവതാ (റവാഡ) ചന്ദ്രശേഖർ.
1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനാണ് ചന്ദ്രശേഖർ. ഇതിനെ തുടർന്ന് കേസിൽ പ്രതിയാവുകയും പിന്നീട് കോടതി കുറ്റ വിമുക്തമാക്കുകയും ചെയ്ത രവതാ (റവാഡ) ചന്ദ്രശേഖർ നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ബ്യൂറോ സ്പെഷ്യൽ ഡയറക്‌ടറാണ്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് രവതാ (റവാഡ) ചന്ദ്രശേഖർ . തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടര്‍ന്ന് യുഎൻ ഡെപ്യൂട്ടേഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി.ആഗസ്ത് 1 മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു.MEPPAYUR NEWS www.newsindialine.com
2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെയാളാണ് റവാഡ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ.ഇന്ന് വെെകിട്ടാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്.