അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ: വിട വാങ്ങിയത് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാൾ.

30 Jun 2025 01:34 PM
അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ: വിട വാങ്ങിയത് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാൾ.

വിടവാങ്ങിയ സ്വാതന്ത്ര്യ സമരസേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് ഷാഫിപറമ്പിൽ എം പി അന്ത്യോപചാരമർപ്പിക്കുന്നു.

MEPPAYUR NEWS www.newsindialine.com 

മേപ്പയ്യൂർ : വിട വാങ്ങിയത് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാൾ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച വൈകുന്നേരം നടന്നു .

സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാളാണ് ഞായറാഴ്ച രാത്രി 104ാം വയസ്സിൽ അന്തരിച്ച മേപ്പയ്യൂരിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. അന്തരിച്ച നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും ആളുകൾ എത്തി .

വിട വാങ്ങിയത് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാൾ.MEPPAYUR NEWS

സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ അവസാന കണ്ണികളിൽ ഒരാളാണ് ഞായറാഴ്ച രാത്രി 104ാം വയസ്സിൽ അന്തരിച്ച മേപ്പയ്യൂ‌ർ വിളയാട്ടൂരിലെ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ. അന്തരിച്ച നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നിരവധി ആളുകൾ എത്തി.

ഷാഫിപറമ്പിൽ എം പി , എൽഡി എഫ് കൺവീനർ ടിപിരാമകൃഷ്ണനുവേണ്ടിമേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, മേപ്പയ്യൂർ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും

ആർ.ജെ.ഡി സംസ്ഥാന കൗൺസിൽ അംഗവുമായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ,മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന,സി പി ഐ ജില്ലാ സെക്രട്ടരി കെ കെ ബാലൻ ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീ‌ർ എരവത്ത്, ഇ അശോകൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ തുടങ്ങിയവ‌ർ അന്ത്യോപചാരമർപ്പിച്ചു.

MEPPAYUR NEWS