അമ്മയുടെ സഞ്ചയനദിവസം മകൻ കുഴിച്ചാലിൽ സുരേഷ് കുമാർ അന്തരിച്ചു.
27 Jun 2025 03:45 PM

കുഴിച്ചാലിൽ സുരേഷ് കുമാർ. മേപ്പയ്യൂർ ടൌണിൽ ദീർഘകാലം കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തിയിരുന്നു. പരേതനായ റിട്ട.അധ്യാപകൻ കുഴിച്ചാലിൽ രാഘവൻ നായരുടെ മകനാണ്. അമ്മ,പരേതയായ അമ്മാളു അമ്മ ടീച്ചറുടെ സഞ്ചയനം ഇന്നായിരുന്നു.
MEPPAYUR NEWS www.newsindialine.com
മേപ്പയ്യൂർ: അമ്മയുടെ സഞ്ചയനദിവസം മകൻ അന്തരിച്ചു. മേപ്പയ്യൂർ മഠത്തുംഭാഗം കുഴിച്ചാലിൽ സുരേഷ് കുമാർ (61) ആണ് നിര്യാതനായത്. മേപ്പയ്യൂർ ടൌണിൽ ദീർഘകാലം കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തിയിരുന്നു. പരേതനായ റിട്ട.അധ്യാപകൻ കുഴിച്ചാലിൽ രാഘവൻ നായരുടെ മകനാണ് . അമ്മ,പരേതയായ അമ്മാളു അമ്മ ടീച്ചറുടെ സഞ്ചയനം ഇന്ന് (വെള്ളിയാഴ്ച ) ആയിരുന്നു. സഞ്ചയന ചടങ്ങുകൾക്കുശേഷമാണ് സുരേഷ് കുമാറിന് ദേഹാസ്വാസ്ഥ്യവും,തുടർന്ന് മരണവും സംഭവിക്കുന്നത്. ഭാര്യ: ശ്രീപ്രിയ (പാനൂർ). മക്കൾ: ആർഷ സ്വരാജ്, ആകർഷ് സ്വരാജ് . സഹോദരങ്ങൾ : കെ.ഗിരിജ (റിട്ട. പ്രിൻസിപ്പാൾ, സി.കെ.ജി.എം ഗവൺമെൻ്റ് കോളേജ് പേരാമ്പ്ര), കെ.സത്യലത (കല്ലാച്ചി), കെ.സനില (നന്മണ്ട).സംസകാരം വൈകുന്നേരം വീട്ടുവളപ്പിൽwww.newsindialine.com