പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തണമെന്ന് ഷാഫി പറമ്പിൽ എം.പി

22 Jun 2025 03:30 PM
പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തണമെന്ന്  ഷാഫി പറമ്പിൽ എം.പി

16629/ 16630 മലബാർ എക്സ് പ്രസ് , 16347/ 16348 മംഗളൂരു സെൻട്രൽ എക്സ് പ്രസ് തുടങ്ങിയവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണാവശ്യം .പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ വള്ളിൽ, ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകിയിരുന്നു.

പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തണമെന്ന് ഷാഫി പറമ്പിൽ എം.പി പാലക്കാട് റെയിൽവെ ഡിവിഷനൽ മാനേജർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

തീരദേശം - ഇടനാട് - മലനാട് പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന വിധം പയ്യോളി റെയിൽവേ സ്റ്റേഷനിൽ 16629/ 16630 മലബാർ എക്സ് പ്രസ് , 16347/ 16348 മംഗളൂരു സെൻട്രൽ എക്സ് പ്രസ് തുടങ്ങിയവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ വള്ളിൽ, ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകിയിരുന്നു. മലയോര മേഖലയിലെയും മേപ്പയ്യൂർ-പേരാമ്പ്ര പട്ടണങ്ങളിലെയും കടിയങ്ങാട്, കൂത്താളി, കായണ്ണ, നൊച്ചാട്, ആവള മേഖലയിലുള്ളവർക്കും മേലടി , തോടന്നൂർ ബ്ലോക്കുകളിലെയും ആളുകൾക്കും ഇത് പ്രയോജനപ്രദമാകും.