കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു
22 Jun 2025 04:16 AM

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉൽഘാടനം ചെയ്യുന്നു.
MEPPAYUR NEWS www.newsindialine.com
കീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് 2, എസ്. എസ്. എൽ .സി .യു. എസ് .എസ്, എൽ. എസ് . എസ് ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ. എം .സുനിൽ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ നിഷ വല്ലിപ്പടിക്കൽ,അമൽസരാഗ, ഗ്രാമപഞ്ചായത്ത്അംഗങ്ങളായ എം. സുരേഷ് കെ.സി. രാജൻ ,ജലജ കുറുമയിൽ , സവിത നിരത്തിൻ്റെ മീത്തൽ , ഫൗസിയ കുഴുമ്പിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറികെ. വി . സുനിലകുമാരിസ്വാഗതം പറഞ്ഞു.