ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

19 Jun 2025 03:08 AM
ബിജെപി നേതാക്കൾക്കൊപ്പം വേദി   പങ്കിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

എസ്‍യുസിഐ തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ ബിജെപി, കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി ഒരേ വേദിയിൽ

MEPPAYUR NEWS www.newsindialine.com

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചയുടനെ ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിനെതിരെ എസ്‍യുസിഐ തിരുവനന്തപുരത്ത് നടത്തിയ സമരത്തിലാണ് ബിജെപി, കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി വേദിപങ്കിട്ടത്. വി വി രാജേഷ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സമരത്തിലുണ്ടായിരുന്നു. സതീശന് പുറമെ ഡിസിസി പ്രസിഡണ്ട് പാലോട് രവി, ഷിബു ബേബി ജോൺ തുടങ്ങിയ യുഡിഎഫ് നേതാക്കളും പങ്കെടുത്തു.