കണ്ണൂരിൽ കുറുനരിയുടെ കടിയേറ്റ് നാലു പേർക്ക് പരിക്ക്. കടിയേറ്റവീട്ടമ്മയെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

19 Jun 2025 04:02 AM
കണ്ണൂരിൽ കുറുനരിയുടെ കടിയേറ്റ് നാലു പേർക്ക് പരിക്ക്.  കടിയേറ്റവീട്ടമ്മയെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

തോട്ടട കിഴുന്നപ്പാറയിലാണ് സംഭവം. ചിത്രം: തോട്ടട കിഴുന്നപ്പാറ കുറ്റിക്കകത്തിനടുത്ത് നാലു പേരെ കടിച്ചു പരിക്കേൽപ്പിച്ച കുറുനരി

MEPPAYUR NEWS www.newsindialine.com

കണ്ണൂർ : തോട്ടട കിഴുന്നപ്പാറ കുറ്റിക്കകത്തിനടുത്ത് കുറുനരിയുടെ കടിയേറ്റ് നാലു പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് തുണി അലക്കി കൊണ്ടിരുന്ന സമയത്ത് ശോഭന(58)യെന്ന വീട്ടമ്മയെ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്നെത്തിയ കുറുനരി കടിക്കുകയായിരുന്നു.കാലിന് കടിയേറ്റ ശോഭന കൈകൊണ്ട്കുറുനരിയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ കൈവിരലിന് കടിയേറ്റു.വീട്ടമ്മയുടെ ഒരു വിരൽ അറ്റുപോയിട്ടുണ്ട്.കുറ്റിക്കകം സ്വദേശി പരേതനായ സുരേശന്റെ ഭാര്യയാണ്.ഇവരെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രാൾ ഇതര സംസ്ഥാന തൊഴിലാളിയായ മദൻലാൽ ഖുറാനയാണ്.ബേസാറന്റവിട മുക്കാട്ടിൽ സഹീറ, പുതിയാറമ്പറത്ത് സുബൈർ എന്നിവരാണ് മറ്റു രണ്ടു പേർ. സുബൈർ മത്സ്യതൊഴിലാളിയും മദൻലാൽ ഖുറാന റിസോർട്ട് തൊഴിലാളിയുമാണ്.