കെ-റെയിലിനായി വീണ്ടും കേരളത്തിന്റെ ശ്രമം.
03 Jun 2025 03:45 AM

ചൊവ്വാഴ്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 12.30ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കെ-റെയിലിനായി വീണ്ടും കേരളത്തിന്റെ ശ്രമമെന്ന് സൂചന. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടിയാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടു പോകാനാകുകയുള്ളൂ. മെട്രോമാന്‍ ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നില്‍വെച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുകയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സമവായത്തിലെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും.