ജനാധിപത്യ ശാക്തീകരണത്തിന് വിഭാഗീയതകൾക്കതീതമായ സാംസ്ക്കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് അഡ്വ:കെ.എൻ.എ ഖാദർ

03 Jun 2025 03:24 AM
 ജനാധിപത്യ ശാക്തീകരണത്തിന് വിഭാഗീയതകൾക്കതീതമായ സാംസ്ക്കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് അഡ്വ:കെ.എൻ.എ ഖാദർ

ഗ്രീൻസ് മേപ്പയ്യൂർ സംഘടിപ്പിച്ച സാംസ്കാരികം'25 മേപ്പയ്യൂ ർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ അഡ്വ:കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ:സമൂഹത്തിൽ ജനാധിപത്യ വിരുദ്ധതയും,അസഹിഷ്ണുതയും പ്രചരി ക്കുന്നത് പ്രതിരോധിക്കുവാനും, ജനാധിപത്യ ശാക്തീകരണത്തിനും വിഭാഗീയതകൾക്കതീതമായ സാംസ്ക്കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് അഡ്വ:കെ.എൻ.എ ഖാദർ പറഞ്ഞു. ഗ്രീൻസ് മേപ്പയ്യൂർ സംഘടിപ്പിച്ച സാംസ്കാരികം'25 മേപ്പയ്യൂ ർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രീൻസ് പ്രസിഡണ്ട് എ.വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി മെമ്പർ ടി.ടി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രീൻസ് സപ്ലിമെന്റ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഇ അശോകന് നൽകി പ്രകാശനം ചെയ്തു.

സംസ്ഥാന സർക്കാറിൻ്റെ മികവഴക് പുരസ്‌കാരം നേടിയ അധ്യാപിക വി.കെ ബിൻസി ,ശാരീരിക പരിമിതികൾക്കിടയിലും ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ നടത്തുന്ന ബാസിത്ത് എൻ.വി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഗ്രീൻസ് ടാലന്റ് ഹണ്ട് വിജയികൾക്കുള്ള ക്യാഷ് അവാർഡും,മേപ്പയ്യൂർ പഞ്ചായത്തിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും പഞ്ചായത്തിൽ നിന്നുള്ള എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരം നല്കി. ഗ്രീൻസ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറർ കെ.പി അബ്ദുറഹിമാൻ, ഡയരക്ടർമാരായ എം.കെ അബ്ദുറഹിമാൻ , വി മുജീബ്, കെ.എം കുഞ്ഞമ്മദ് മദനി, അൻവർ കുന്നങ്ങാത്ത് ,കെ.പി മൊയ്തീൻ, കെ.കെ അബ്ദുൽ ജലീൽ, ഷാഹിദ് ടി.പി, അജ്നാസ് കാരയിൽ, എം.കെ ഫസലുറഹ്‌മാൻ, വി.വി നസ്റുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.