ആന്തട്ട ഗവ: യുപി സ്കൂളിന് മുന്നിൽ തണൽമരം കടപുഴകി വീണു.ഇരു ചക്ര വാഹനക്കാർക്ക് പരിക്കേറ്റു.കാർ തകർന്നു.
02 Jun 2025 05:35 PM

ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവ: യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണുണ്ടായ അപകടം
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ആന്തട്ട ഗവ: യുപി സ്കൂളിന് മുന്നിലായി തണൽമരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഇരു ചക്ര വാഹനക്കാർക്ക് പരിക്കേറ്റു.
ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലും ഇരുചക്ര വാഹനത്തിനും മുകളിലേക്കാണ് മരം വീണത്. ഇരുചക്രവാഹനക്കാർക്ക് പരിക്കേറ്റു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.