എൽ എസ് എസ് പരീക്ഷയുടെ മാറിയ രൂപമായ സി എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ ഇന്ന് ****** ********* Staff Reporter

26 Feb 2026 01:09 PM
എൽ എസ് എസ് പരീക്ഷയുടെ മാറിയ രൂപമായ സി എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ ഇന്ന് ******
*********   Staff Reporter

സ്കോളർഷിപ്പ് നിർണയത്തെ സംബന്ധിച്ച് ആശങ്കകൾ, 60% മാർക്ക് വ്യവസ്ഥ ഒഴിവാക്കി* കട്ട് ഓഫ് മാർക്ക് തീരുമാനിക്കുക മൂല്യനിർണയത്തിനുശേഷം

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: സംസ്ഥാനത്ത് എൽ പി സ്കൂൾ കുട്ടികൾക്കുള്ള സി എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ 26 ന് നടക്കും. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന എൽ എസ് എസ് പരീക്ഷയുടെ മാറിയ രൂപമാണ് ഇത്. സംസ്ഥാന സിലബസിൽ പഠിക്കുന്ന നാലാം ക്ലാസിലെ മികച്ച വിദ്യാർഥികളാണ് പരീക്ഷാർത്ഥികൾ. സംഘാടനവും നടത്തിപ്പും മുൻവർഷങ്ങളിൽ എൽഎസ് എസ് നടത്തിപ്പിന് ഉണ്ടായിരുന്നതുപോലെതന്നെയാണ്. സർവ്വ ശിക്ഷാ കേരളയുടെ സഹകരണത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ്,സി എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ . ഡയറ്റുകളാണ് അക്കാദമിക് പിന്തുണ നൽകുന്നത്. കാലത്ത് 10 മണി മുതൽ ഉച്ചക്കുശേഷം 3.30 വരെയാണ് പരീക്ഷാ സമയം. കാലത്ത് 10 മുതൽ 10.15 വരെയും ഉച്ചയ്ക്കുശേഷം 1.30 മുതൽ 1.45 വരെയും സമാശ്വാസ സമയ (Cool time) മായിരിക്കും

ആകെ രണ്ടു പേപ്പറുകളിലായി 80 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. 50 മാർക്കുള്ള ഒന്നാമത്തെ പേപ്പറിൽ ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളും 30 മാർക്കുള്ള രണ്ടാമത്തെ പേപ്പറിൽ വിവരണാത്മക (ഡിസ്ക്രിപ്റ്റീവ്) മാതൃകയിലുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക.

ഒന്നാം ഭാഷ(കന്നഡ, തമിഴ്, മലയാളം), ഇംഗ്ലീഷ്,ഗണിതം,പരിസര പഠനം,പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങൾ. ഓരോന്നിനും

10 സ്കോർ വീതമാണ് ഉണ്ടാവുക. ഒരു ചോദ്യത്തിന് ഒരു സ്കോറും ആകെ 50 ചോദ്യങ്ങൾക്ക് 50 സ്കോറും ഉണ്ടാവും. രണ്ടാമത്തെ പേപ്പറിൽ അഞ്ചു സ്കോർ വീതമുള്ള ആറ് ചോദ്യങ്ങൾക്കാണ് വിവരണാത്മകരീതിയിൽ ഉത്തരമെഴുതേണ്ടത്. ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.30 വരെയാണ് രണ്ടാമത് പേപ്പറിൻ്റെ പരീക്ഷാ സമയം. ഒന്നും രണ്ടും ചോദ്യങ്ങൾ ഒന്നാം ഭാഷയിൽ നിന്നും മൂന്നാമത് ചോദ്യം ഇംഗ്ലീഷിൽ നിന്നും ആയിരിക്കും. 4ഉം 5 ഉം ചോദ്യങ്ങൾ ഗണിതവും ആറാമത് ചോദ്യം പരിസര പഠനവുമാണ്. ഇവ ഓരോന്നും അഞ്ച് സ്കോർ വീതം ഉള്ളതായിരിക്കും


ആശങ്കകൾ:

സംസ്ഥാനത്ത് എൽഎസ്എസ് മാറി സിഎം കിഡ്സ് സ്കോളർഷിപ്പ് വന്നതോടെ , സ്കോളർഷിപ്പ് നിർണയത്തെ സംബന്ധിച്ച് ആശങ്കകൾ രൂപപ്പെട്ടു. മുൻവർഷങ്ങളിൽ 60 ശതമാനം മാർക്ക് ലഭിച്ചിരുന്ന കുട്ടികൾക്ക് എൽഎസ്എസ് അർഹത ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വ്യവസ്ഥയിൽ വന്ന മാറ്റമാണ് രക്ഷിതാക്കളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുള്ള ഒന്നാമത്തെ കാര്യം. മൂല്യനിർണയത്തിന് ശേഷം പി എസ് സി ചെയ്യുന്നത് പോലെ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കട്ട് ഓഫ് മാർക്ക്‌ ആയി എന്ന മാറ്റം ഒരു പ്രശ്നം ആണെന്ന് അധ്യാപികമാ‌ർ പറഞ്ഞു. കട്ട് ഓഫ് മാർക്ക്‌ പലപ്പോഴും വിദ്യാർത്ഥികൾക്കനുകൂലമല്ലാതാകുമോ എന്നാണ് രക്ഷിതാക്കളും അധ്യാപകരും ആശങ്കപ്പെടുന്നത്.

രണ്ടാമതായി, ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഒന്നിലധികം ശരിയായ ഉത്തരങ്ങൾ കൊടുക്കുന്നതാണ്. ശരി ഉത്തരങ്ങൾ കണ്ടെത്തി ശരിയായവ ഏതൊക്കെയെന്ന് രേഖപ്പെടുത്തുന്ന രീതിയിൽ ഉണ്ടായിട്ടുള്ള മാറ്റം വിദ്യാർത്ഥികൾക്ക് പ്രയാസം ഉണ്ടാക്കുമെന്നും അഭിപ്രായമുണ്ട്.

Staff Reporter