മേപ്പയ്യൂർ മഠത്തുംഭാഗത്ത് ഇന്ന് മെഗാ മെഡിക്കൽ ക്യാമ്പ്*** രാത്രി 7.15ന് കാഞ്ഞിലശ്ശേരി വിനോദ് കുമാർ നയിക്കുന്ന തായമ്പക
***ഉച്ചക്ക് ശേഷം അക്ഷര ശ്ലോക സദസ്സ്*** രാത്രി 8: 30ന് ഗ്രാമോത്സവത്തിന്റെ രണ്ടാം ദിന പരിപാടികൾ ***
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ ശ്രീ കണ്ഠ മന:ശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മoത്തും ഭാഗത്ത് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി നിബിത ഉദ്ഘാടനം ചെയ്യും.മലബാർ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, കണ്ണ്, ഓർത്തോ, സ്കിൻ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ ഇ.സി.ജി. ടെസ്റ്റ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം അക്ഷര ശ്ലോക സദസ്സ് ഉണ്ടാകും. മഠത്തിൽ മുക്ക് ആവള ടി.ഗ്രന്ഥാലയം അക്ഷര ശ്ലോക സമിതിയാണ് അക്ഷര ശ്ലോകം അവതരിപ്പിക്കുന്നത് . നാലുമണിക്ക് കളം കുറിക്കൽ നടക്കും. തുടർന്ന് രാത്രി കളപ്രദക്ഷിണം, കള പൂജ , കളംപ്പാട്ട്, കളം മായ്ക്കൽ എന്നിവ ഉണ്ടാകും.
രാത്രി 7 മണിക്ക് ഇളനീർ കുല മുറി ആരംഭിക്കും. ഇന്ന് രാത്രി 7.15ന് പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് കുമാർ നയിക്കുന്ന തായമ്പക ഉണ്ടാകും. രാത്രി 8: 30ന് ഗ്രാമോത്സവത്തിന്റെ രണ്ടാം ദിന പരിപാടികൾ ക്ഷേത്ര പരിസരത്ത് അരങ്ങേറും. ക്ഷേത്ര വനിതാ സമിതിയുടെയും പ്രാദേശിക കലാകാരന്മാരുടെയും നേതൃത്വത്തിലാണ് ഗ്രാമോത്സവം.
എൻ പി പ്രശാന്ത് കുമാർ ചെയർമാനും വിജീഷ് കവിതാലയം ജനറൽ കൺവീനറുമായ ഉത്സവാ ഘോഷ കമ്മിറ്റിയും പി കെ രാധാകൃഷ്ണൻ പ്രസിഡണ്ടും പുനത്തിൽ സുരേഷ് ബാബു സെക്രട്ടറിയുമായ ക്ഷേത്ര ഭരണസമിതിയും ആണ് ഉത്സവ നടത്തിപ്പിന് നേതൃത്വം നൽകുന്നത്
