അങ്കണവാടി പ്രവേശനോത്സവം ചൊവ്വാഴ്ച
03 Jun 2025 03:59 AM

രാവിലെ 9.30 ന് പത്തനംതിട്ട മെഴുവേലിയിൽ
തിരുവനന്തപുരം: 2025-26 വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കുട്ടിയുടെ വളര്‍ച്ച നാഴികക്കല്ലുകള്‍ രേഖപ്പെടുത്തി നിരീക്ഷണ അവലോകനം ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'കുഞ്ഞൂസ് കാര്‍ഡ്' വിതരണവും ജൂണ്‍ 3 ചൊവ്വാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പര്‍ അങ്കണവാടിയില്‍ വച്ച് മന്ത്രി ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്ത് 33,120 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുട്ടികളാണുള്ളത്.