മേപ്പയ്യൂർ നരക്കോട് സെന്ററിൽ കാറപകടം.രണ്ടുപേർക്ക് പരിക്കേറ്റു.
24 May 2025 04:33 AM

മേപ്പയ്യൂർ നരക്കോട് സെന്ററിലെ കാറപകടം.
മേപ്പയ്യൂർ : മേപ്പയ്യൂർ നരക്കോട് സെന്ററിൽ കാറപകടം. വഴി യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് സംഭവം. നടുവണ്ണൂർ ഭാഗത്തുനിന്ന് വന്ന KL60J 5183ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. വഴിയാത്രികരായ നരക്കോട് സ്വദേശികളായ നടുക്കണ്ടിപൊയിൽ ദിനേശൻ (51), ചന്ദ്ര വീട്ടിൽ മീത്തൽ കദീശ (62) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പയ്യോളി വഴി കാസർകോടേയ്ക്ക് പോകേണ്ടവരാണ് കാറിൽ ഉണ്ടായിരുന്നത്. നടുവണ്ണൂർ ഇരിങ്ങത്ത് റോഡിൽ നിന്ന് നരക്കോടു സെന്ററിലെ പ്രധാന പാതയായ മേപ്പയ്യൂർ കൊയിലാണ്ടി റോഡിൽ പ്രവേശിക്കുമ്പോഴാണ് ബസ്സുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൽ കാറിന് നിയന്ത്രണം വിട്ടത്. തുടർന്ന് നരക്കോടു ടൗണിലെ പവിഴം ബേക്കറിയുടെ പിൻഭാഗത്തേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.