അരിക്കുളം ഗ്രാമ പഞ്ചായത്ത് ബജറ്റ് 26 ന്

അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെക്കുന്നതായിരിക്കും ബജറ്റ് എന്നാണ് നിഗമനം.
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് ബജറ്റ് 26 ന് വൈസ് പ്രസിഡണ്ട് കെ പി രജനി അതരിപ്പിക്കും. പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെക്കുന്നതായിരിക്കും ബജറ്റ് എന്നാണ് നിഗമനം. കുടിവെള്ള മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രമായ ഇടപെടലുകളാണ് നടപ്പ് വർഷം അരിക്കുളം ഗ്രാമപഞ്ചായത്തിൽ നടന്നത്. ജലജീവൻ മിഷൻ കുടിവെള്ള വിതരണത്തിനുള്ള പ്രവൃത്തി പഞ്ചായത്തിൽ പകുതിഭാഗം ഇതിനകം പൂർത്തീകരിച്ചു.
പൂവാറക്കുന്ന് പൂച്ചക്കുന്ന് കുടിവെള്ള പദ്ധതി,വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണവും, ആവശ്യമായ ഇടങ്ങളിൽ ഇലക്ട്രിഫിക്കേഷനും, തുടങ്ങിയവ ഈ മേഖലയിലെ പ്രധാന ഇടപെടലുകൾ ആയിരുന്നു. ഡിസംബർ മാസത്തിൽ പ്രകൃതിക്ഷോഭം മൂലം (ശക്തമായ മഴയിൽ ) കിണർ താഴ്ന്നു പോയ നടുവിലെടുത്ത് നഗറിലെ കുടുംബങ്ങൾക്ക് വാഹനത്തിലാണ് പഞ്ചായത്ത് കുടിവെള്ളം എത്തിച്ചു നൽകുന്നത്.
ആരോഗ്യ മേഖലയിലും ഇടപെടൽ ശ്രദ്ധേയമായിരുന്നു. അതിൽ പ്രധാനമാണ് അരിക്കുളം കുടുംബാരോഗ്യകേന്ദ്രം ഒപി ബ്ലോക്ക് ഒന്നാംനിലയുടെ നിർമാണം. ടി.പി രാമകൃഷ്ണൻ MLA യുടെ 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഇതിൻെറ പ്രവൃത്തി നടന്നുവരുന്നു.
ഇതുപോലെ ശ്രദ്ധേയമായ മറ്റൊരു പ്രോജക്ടാണ് പദ്മശ്രീ മാണിമാധവ ചാക്യാർ കൾചറൽ സെന്റർ. തിരുവങ്ങായൂരിൽ ഇതിൻറെ പണി പൂർത്തിയായി. 75ലക്ഷം രൂപയാണ് ഇതിന് MLA ഫണ്ട് അനുവദിച്ചത്.