കൊല്ലത്ത് വൻ മാധ്യമ സാന്നിധ്യം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വൻകിട മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ സമ്മേളനത്തിന്റെ നടപടിക്രമങ്ങളിലും ചോർന്നു വരാത്ത ഉള്ളടക്കങ്ങളിലും
ഈ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരൊക്കെ ഒഴിവാകും ആരൊക്കെ പുതിയതായി വരും എന്നൊന്നുമുള്ള ഒരു കാര്യം പോലും പ്രധാന മാധ്യമപ്രവർത്തകർ ശ്രദ്ധിക്കുന്നേയില്ല എന്നതാണ് മറ്റൊരു സവിശേഷത.
കൊല്ലം സമ്മേളന നഗരിയിൽ നിന്നുള്ള രാഷ്ട്രീയ നിരീക്ഷണം. - Special
കൊല്ലം:
കൊല്ലത്ത് വൻ മാധ്യമ സാന്നിധ്യം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വൻകിട മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ സമ്മേളനത്തിന്റെ നടപടിക്രമങ്ങളിലും ചോർന്നു വരാത്ത ഉള്ളടക്കങ്ങളിലുമാണ്. മാധ്യമ നിരയിൽ കാണാൻ കഴിഞ്ഞ ഒരു പ്രത്യേകത മിക്ക പ്രധാന മാധ്യമങ്ങളുടെയും റിപ്പോർട്ടർമാരുടെ ശ്രേണിയിൽ മുൻ ഇടതു വിദ്യാർഥികൾ ഉൾപ്പെടെയുള്ള പത്രപ്രവർത്തകരുടെ സാന്നിധ്യമാണ്. പ്രൈം/ ലീഡ് റിപ്പോർട്ടിങ് ചുമതലയാണ് അതിൽ മിക്കവർക്കും ഉള്ളത്. പഴയകാലത്ത് എസ് എഫ് ഐ പ്രവർത്തകരായിരുന്നവർ ഈ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയവരിൽ ഉണ്ട്.
സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനും അത് റിപ്പോർട്ട് ചെയ്യാനും സിപിഎം സംഘടനാ സംവിധാനത്തിന്റെ നിജസ്ഥിതി അറിയുന്ന മുൻ എസ്എഫ്ഐക്കാർ തയ്യാറാകുന്നില്ല എന്നുള്ളതാണ് ഈ തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത. രാഷ്ട്രീയം എന്തായാലും ശരി, ' ഇന്ത്യയുടെ വർത്തമാന രാഷ്ട്രീയ കാലാവസ്ഥയോടുള്ള ഇന്ത്യയിലെ ഏറ്റവും പ്രബല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതികരണം ശ്രദ്ധിക്കുന്നതിൽ ആണ് പ്രധാന മാധ്യമങ്ങൾ എല്ലാം ശ്രദ്ധ കൊടുത്തിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി പാർട്ടി ജനറൽ സെക്രട്ടറി ഇല്ലാത്ത സമ്മേളനം എന്ന പ്രത്യേകതയും ഈ സമ്മേളനത്തിന് ഉണ്ട്. പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് ആണ് ഈ സമ്മേളനത്തിലെ പ്രധാന കേന്ദ്ര ബിന്ദു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കാരാട്ടിന്റെ വാക്കുകൾക്ക് അ അപ്രമാദിത്തം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് ഇനിയും തിരിച്ചു വരുമോ? കോൺഗ്രസ് സിപിഎം രാഷ്ട്രീയ ബന്ധങ്ങൾ ദേശീയ സാഹചര്യത്തിൽ എങ്ങനെയായിരിക്കും പരുവപ്പെടുക എന്നുള്ളതിനെ കുറിച്ചുള്ള പ്രധാന സൂചകമായി ഈ സമ്മേളനത്തെ കാണാനാണ് കൊല്ലത്ത് തമ്പടിച്ചിട്ടുള്ള പത്രപ്രവർത്തക വൃന്ദത്തിന് താല്പര്യം.
ഈ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരൊക്കെ ഒഴിവാകും ആരൊക്കെ പുതിയതായി വരും എന്നൊന്നുമുള്ള ഒരു കാര്യം പോലും പ്രധാന മാധ്യമപ്രവർത്തകർ ശ്രദ്ധിക്കുന്നേയില്ല എന്നതാണ് മറ്റൊരു സവിശേഷത.
ഏറെക്കാലത്തെ നിശബ്ദതക്കും മയക്കത്തിനും ശേഷം ആശയപരമായ ഭിന്നിപ്പോ വിഭാഗീയതയോ വീണ്ടും തല പൊക്കുമോ എന്ന സന്ദേഹം മുതിർന്ന ചില പാർട്ടി നേതാക്കൾ പങ്കുവെച്ചത് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തില്ലെങ്കിലും മാധ്യമ പ്രവർത്തകർ തമ്മിൽ തമ്മിൽ പരസ്പര വിനിമയം നടത്തിയതായാണ് അണിയറ വർത്തമാനങ്ങൾ. കേരളത്തിൻറെ ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയിൽ വേറിട്ട ഒരു രാഷ്ട്രീയ വീക്ഷണം അവതരിപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ ബോധവും ഇച്ഛാശക്തിയും നിലനിൽക്കുന്നില്ല എന്നും അത്തരം കഴിവുള്ള നേതാക്കൾ ഒന്നും രണ്ടും നിരകളിൽ ഒട്ടും ഇല്ലെന്നുമാണ് പ്രധാന നിരീക്ഷണം. അതുകൊണ്ടുതന്നെ സാധ്യതകൾ ഇല്ലാത്ത വാർത്താ നിരീക്ഷണത്തിന് ആരും തയ്യാറാകുന്നില്ല എന്നതാണ് കൊല്ലം നൽകുന്ന പാഠം.
