പുറക്കാമല ഐക്യദാർഡ്യം; വിളംബര ജാഥ നടത്തി

28 Jan 2025 01:39 AM
പുറക്കാമല ഐക്യദാർഡ്യം; വിളംബര ജാഥ നടത്തി

ആർ.ജെ.ഡി. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'കൈകോർക്കാം പുറക്കാമലക്കായ് ' പരിപാടിയുടെ വിളംബര ജാഥയും വിശദീകരണ യോഗവും മേപ്പയ്യൂർ ടൗണിൽ നടന്നപ്പോൾ

മേപ്പയ്യൂർ: ജൈവവൈവിധ്യ പ്രാധാന്യമുള്ളതും പരിസ്ഥിതി ലോലവുമായ കീഴ്പയ്യൂരിലെ പുറക്കാമല ഖനനത്തിനെതിരെയുള്ള ജനകീയ സമരത്തിനെ പിന്തുണച്ച് ആർ.ജെ.ഡി. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'കൈകോർക്കാം പുറക്കാമലക്കായ് ' പരിപാടിയുടെ വിളംബര ജാഥയും വിശദീകരണ യോഗവും മേപ്പയ്യൂർ ടൗണിൽ നടന്നു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി. മോനിഷ, കെ.കെ. നിഷിത, സുനിൽ ഓടയിൽ, വി.പി. മോഹനൻ, പി.ബാലൻ, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, ബി.ടി. സുധീഷ് കുമാർ, എന്നിവർ സംസാരിച്ചു. വിളംബര ജാഥക്ക് വി.പി. ദാനിഷ്, സുരേഷ് ഓടയിൽ, കീഴലാട്ട് കൃഷ്ണൻ, എൻ.പി.ബിജു, എ.എം. കുഞ്ഞികൃഷ്ണൻ, എം.എം. മാധവൻ എന്നിവർ നേതൃത്വം നൽകി.

admin

Tags: