കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു

22 Jan 2025 07:58 PM
 കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ  സംരംഭക സഭ  സംഘടിപ്പിച്ചു

കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചത്. സംരംഭക സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

കീഴരിയൂർ: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സംരംഭക സഭ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിപഞ്ചായത്ത്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്‌ . എൻ. എം സുനിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐ. സജീവൻ, നിഷ വല്ലിപ്പടിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.സുരേഷ്, കെ സി രാജൻ, പഞ്ചായത്ത്‌ സെക്രട്ടറി കെ വി സുനില കുമാരി എന്നിവർ സംസാരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് സംരംഭക സഭയുടെ ആവശ്യകത വിശദീകരിച്ചു. കെ ഇസാഖ്, കേരള ഗ്രാമീൺ ബാങ്ക്‌ അസിസ്റ്റന്റ് മാനേജർ ആർ സൗമ്യ, കെ എസ് ഇ ബി മേപ്പയ്യൂർ സബ്ബ് എഞ്ചിനീയർ പി കെ അനുപ്രിയ , അഗ്രികൾച്ചറൽ ഓഫീസർ .അശ്വതി ഹർഷൻ, ടൗൺ ബാങ്ക് പ്രതിനിധി കെ കെ ഷാജി, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സി കെ ലിജി എന്നിവർ സംരംഭകരുമായി സംവദിച്ചു. സംരംഭക സഭയിൽ ലോൺ , ലൈസൻസ് മേളയുടെ ഭാഗമായി രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് ലൈസൻസ് നൽകൽ , ലോൺ സാങ്ക്ഷനിങ് , ഉദ്യം രജിസ്‌ട്രേഷൻ, ലോൺ സാങ്ക്ഷൻ തുടങ്ങിയവ നൽകി. മേലടി ബ്ലോക്ക് പഞ്ചായത്ത്‌ വ്യവസായ വികസന ഓഫീസർ വിപിൻ ദാസ് സ്വാഗതവും കീഴരിയൂർ ഗ്രാമപഞ്ചായത്ത്. ഇ ഡി ഇ കെ.അർജുൻ നന്ദിയും പറഞ്ഞു.