അംബേദ്കറെ അപമാനിച്ചതിൽ ജനരോഷം; മേപ്പയ്യൂർ ടൗണിൽ ആർ.ജെ.ഡി. പ്രതിഷേധ സംഗമം

21 Dec 2024 01:58 AM
അംബേദ്കറെ അപമാനിച്ചതിൽ ജനരോഷം; മേപ്പയ്യൂർ ടൗണിൽ ആർ.ജെ.ഡി. പ്രതിഷേധ സംഗമം

മേപ്പയ്യൂർ ടൗണിൽനടന്ന ആർ.ജെ.ഡി. പ്രതിഷേധപ്രകടനം

അംബേദ്കറെ അപമാനിച്ചതിൽ ജനരോഷം; മേപ്പയ്യൂർ ടൗണിൽ ആർ.ജെ.ഡി. പ്രതിഷേധ സംഗമം

മേപ്പയ്യൂർ: ഭരണഘടന ശില്‌പി ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും കേന്ദ്ര ഭരണകൂടം രാജ്യത്തോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴംക്കല്ലൂർ, സുനിൽ ഓടയിൽ, പി. ബാലൻ, .കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, ബി.ടി. സുധീഷ് കുമാർ, പി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.എം. കുഞ്ഞികൃഷ്ണൻ,കെ.കെ രവീന്ദ്രൻ, എൻ.പി. ബിജു, ഇ.കെ. സന്തോഷ് കുമാർ, എ.കെ. നിഖിൽ എന്നിവർ നേത്യത്വം നൽകി.