വയനാട് എന്താ ഇന്ത്യയിൽ അല്ലേ പ്രക്ഷോഭം ഡിസംബർ 5 ന്
02 Dec 2024 10:42 PM
5ന് 10 മണിക്ക് ആദായ നികുതി ഓഫീസിനു മുൻപിൽ പ്രതിഷേധം
വയനാട് എന്താ ഇന്ത്യയിൽ അല്ലേ പ്രക്ഷോഭം ഡിസംബർ അഞ്ചിന് കോഴിക്കോട് നടക്കും. രാവിലെ 9 മണിക്ക് മുതലക്കുളം കേന്ദ്രീകരിച്ച് പ്രകടനവും 10 മണിക്ക് ആദായ നികുതി ഓഫീസിനു മുൻപിൽ പ്രതിഷേധവും നടക്കും. എൽ ഡി എഫിന്റെ നേതൃത്വത്തിലാണ് ഇത്. കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനക്കെതിരെയും വയനാട് ദുരന്തത്തിന് കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയും ആണ് പ്രക്ഷോഭം
