മെഡിസിപ്പിലെ അപാകങ്ങൾ പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക: കെ എസ് എസ് പി യു നടേരി യൂണിറ്റ് വാർഷിക കൺവെൻഷൻ

29 Jul 2024 09:42 PM
മെഡിസിപ്പിലെ അപാകങ്ങൾ പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക: കെ എസ് എസ് പി യു നടേരി യൂണിറ്റ് വാർഷിക കൺവെൻഷൻ

കൊയിലാണ്ടി നഗരസഭാ വികസന കാര്യസമിതി അധ്യക്ഷ ഇന്ദിര ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: മെഡിസിപ്പിലെ അപാക ങ്ങൾ പരിഹരിക്കാനും ശമ്പളപരിഷ്കര ണ കുടിശ്ശിക അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് കാവും വട്ടം യുപി സ്കൂളിൽ വെച്ച് നടന്ന   കെ എസ് എസ് പി യു നടേരി യൂണിറ്റ് വാർഷിക കൺവെ ൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ വികസന കാര്യ സമിതി അധ്യക്ഷ ഇന്ദിര ടീച്ചർ കൺവെ ൻഷൻ  ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ടി വി രാജൻ സംഘ ടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന യിലേക്ക് പുതുതായി കടന്നുവന്ന 4 പേ രെ സ്വീകരിച്ചു. 75 വയസ്സു കഴിഞ്ഞ പെ ൻഷൻകാരെ ആദരിക്കൽ, നിർധനനായ ഒരു വിദ്യാർത്ഥിയെ കൈത്താങ്ങ് നൽകി സഹായിക്കൽ, ജെ ഇ ഇ, നീറ്റ് പരീക്ഷക ളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥി കളെ അനുമോദിക്കൽ തുടങ്ങിയവ നട ന്നു. എ സുധ,ഗിരിജ ടി കെ, റഷീദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് എ ദാമോദരൻ അധ്യക്ഷനായി. സെക്രട്ടറി ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു