പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടനെ വിതരണം ചെയ്യുക: കെ എസ് എസ് പി യു ചെറുവണ്ണൂർ ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ

ചെറുവണ്ണൂർ ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ മഠത്തിൽ മുക്ക് ആവള ടി വായനശാല ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവണ്ണൂർ: പെൻഷൻകാർക്ക് ഇനിയും ബാക്കിയുള്ള പെൻഷൻ പരിഷ്കരണ കു ടിശ്ശിക,ഡി.ആർ കുടിശ്ശിക എന്നിവ ഉടനെ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി യു ചെറുവണ്ണൂർ ഈസ്റ്റ് യൂണിറ്റ് കൺ വെൻഷൻ ഗവ.നോട് ആവശ്യപ്പെട്ടു.
2020മുതൽ ഉള്ള കുടിശ്ശിക കിട്ടാതെ ബു ദ്ധിമുട്ടുന്ന പെൻഷൻകാർക്ക് ആശ്വാസ മാകും ഇതെന്ന് യോഗം അഭിപ്രായപ്പെട്ടു. കൺവെൻഷൻ മഠത്തിൽ മുക്ക് ആവള ടി വായനശാല ഹാളിൽ സംസ്ഥാന കമ്മി റ്റി അംഗം കെ വി രാഘവൻമാസ്റ്റർ ഉദ്ഘാ ടനംചെയ്തു.75 വയസ്സ് പൂർത്തിയായ മെ മ്പർമാരെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി രവീന്ദ്രൻ മാസ്റ്റർ ആദരിച്ചു.
പുതിയ മെമ്പ ർമാരെ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി സി ബാലകൃഷ്ണൻ സ്വീകരിച്ചു. ഇ കു ഞ്ഞബ്ദുള്ള മാസ്റ്റർ കെ അപ്പുക്കുട്ടി മാസ്റ്റർ ബി എം മൂസ മാസ്റ്റർ ഇ ബാല ക്കുറുപ്പ്, കെ വി വിനോദൻ,എൻ നളിനി ടീച്ചർ, ടി പി രാജഗോവിന്ദൻ മാസ്റ്റർ, രാമൻ നമ്പൂതിരിപ്പാട്, ടി ബാലൻ മാസ്റ്റർ, കെ വി വിജയൻ, എം കരുണാകരൻ, പി സി കുഞ്ഞമ്മദ്, രാജൻ അരിക്കൽ എന്നിവർ സംസാരിച്ചു. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ടി എം ശശിധരൻ സ്വാഗതവും പി സുനീത നന്ദിയും പറഞ്ഞു