ചെറുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വീടിന് മുകളിൽ മരം കടപുഴകി വീണു.

19 Jul 2024 04:14 AM
ചെറുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ  വീടിന് മുകളിൽ മരം  കടപുഴകി വീണു.

ദുരന്ത നിവാരണാസോനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.

ചെറുവണ്ണൂർ : വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വി.കെ നാരായണൻ്റെ വീടിന് മുകളിൽ ഉപ്പൂത്തിമരവും സമീപത്ത് ഇലക്ടിക്ക് ലൈനിന് മുകളിൽ തേക്ക് മരവും കടപുഴകി വീണു. സി പി ഐ എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണാസോനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. ദുരന്ത നിവാരണ സേനാംഗങ്ങളായ അജേഷ് കെ.കെ , ഷിജുമച്ചലത്ത്, സതീശൻ എടക്കയിൽ ,ബ്രാഞ്ച് സെക്രട്ടറി എൻ.ആർ ബിജു എന്നിവർ നേതൃത്വം നൽകി. Follow this link to join my WhatsApp group: https://chat.whatsapp.com /JswMBhpq3pO3n3gAFqXiYL