മഴപ്പെയ്ത്ത് കഠിനം;  ഗ്രാമീണ റോഡുകളിൽ ഉറവ, വെള്ളക്കെട്ട് !

14 Jul 2024 03:43 AM
മഴപ്പെയ്ത്ത് കഠിനം;  ഗ്രാമീണ റോഡുകളിൽ ഉറവ, വെള്ളക്കെട്ട് !

റോഡുകൾ പലയിടത്തും പുഴയ്ക്കു സമാനമായി.

മേപ്പയ്യൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴ കർഷിക മേഖലയിൽ കനത്ത നാശം വരുത്തി. വയലുകൾ വെളളത്തിൽ മുങ്ങി. ഗ്രാമീണ റോഡുകളിൽ ഉറവ എടുത്ത്, റോഡുകൾപൊട്ടിപ്പൊളിഞ്ഞു. ഉൾനാടുകളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ  പലയിടത്തും തടസ്സപ്പെട്ടു.മേപ്പയ്യൂർ -നെല്ല്യാടി റോഡിൽനരക്കോട് സെൻററിൽ റോഡിൽവെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകൾ പലയിടത്തും പുഴയ്ക്കു  സമാനമായി.