അരിക്കുളത്ത് കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

31 May 2024 10:25 PM
അരിക്കുളത്ത് കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

ദുരന്തനിവാരണ സേന സമിതി യോഗത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ കാലവർഷത്തിന്റെ ഭാഗമായി അതിവർഷം ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ദുരന്തനിവാരണ സേന സമിതി യോഗത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന ഊട്ടേരി എൽ പി സ്കൂൾ ,കാളിയത്ത് യുപി സ്കൂൾ എന്നിവ സജ്ജമാക്കാനും, വാർഡുകളിൽ ആർ ആർ ടി യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു. വളണ്ടിയമാർക്ക് ആവശ്യമായ പരിശീലനം നൽകാനും, അപകടകരമായ മരങ്ങളും മുറിച്ചു മാറ്റാനും മഴക്കാലപൂർവ്വ രോഗം തടയുന്നതിനുള്ള ബോധവൽക്കരണവും ജാഗ്രത നിദ്ദേശം നൽകാനും കൺട്രോൾ റൂമുകൾ സജ്ജമാക്കാനും തീരുമാനിച്ചു.

 ഉന്നതല യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത  വഹിച്ചു.വൈസ് പ്രസിഡണ്ട് കെ പി രജനി ,സ്ഥിരം സമിതി ചെയർമാൻമാരായ എം .പ്രകാശൻ, എൻ വി നജീഷ് കുമാർ, സെക്രട്ടറി സുനിലകുമാരി, ഡോ:സി സ്വപ്ന (മെഡിക്കൽ ഓഫീസർ), ഇർഷാദ് (ഫയർഫോഴ്സ്) കെ. രമേശ് (എ.എസ് ഐകൊയിലാണ്ടി ) കെ.വി. വിനു (സബ് എഞ്ചിനീയർ  കെഎസ്ഇബി ) വിനീത് കുമാർ (എ.ഇ. പിഡബ്ല്യുഡി )സുരേഷ് വില്ലേജ് (ഓഫീസർ അരിക്കുളം) ദുരന്ത സേന അംഗങ്ങളായ വി.ബഷീർ , നിതിൻ ലാൽ ഊട്ടേരി ,എം ശ്രീരാജ് എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.