കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

28 May 2024 11:54 AM
കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ജൂൺ 25നാണു തിരഞ്ഞെടുപ്പ്. വിജ്ഞാപനം ജൂൺ ആറിന്

തിരുവനന്തപുരം: കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. . മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.ജൂൺ 13 വരെ പത്രിക സമർപ്പിക്കാം.
കേരളത്തിൽ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്  വരുന്നത്. ഇവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. 
3 ഒഴിവുകളിൽ രണ്ടെണ്ണം  എൽഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിക്കും. എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സിപിഎമ്മിനായിരിക്കും. ബാക്കി ഒരെണ്ണത്തിൽ തീരുമാനമാകണം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ  ജോസ് കെ.മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും. 17 എംഎൽഎമാരുള്ള സിപിഐക്ക് 
സിപിഐക്ക് നിലവിൽ പി.സന്തോഷ് കുമാർ രാജ്യസഭാംഗമായുണ്ട്.