വോട്ടെടുപ്പ് തുടങ്ങി
കാലത്ത് 7 മണിക്കു തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറു മണിക്ക് അവസാനിക്കും
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ:
വോട്ടെടുപ്പ് തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായ അടുത്ത ഘട്ടത്തിലേക്ക് എത്തി.. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ എല്ലാ കേന്ദ്രങ്ങളിലും കനത്ത പോളിംഗ് ഉണ്ടാകുമെന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. ബൂത്തുകളിൽ നീണ്ട ക്യൂ പ്രകടമാണ്. മേപ്പയ്യൂർ, ചെറുവണ്ണൂർ, കാരയാട് മേഖലകളിലെ ആകെയുള്ള 60 ബൂത്തുകളിൽ 60 ലും പോളിംഗ് തുടങ്ങി. എല്ലായിടത്തും സമാധാനപരവും സുഗമവുമായാണ് വോട്ടിംഗ്. കനത്തസുരക്ഷാ സംവിധാനങ്ങൾ ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ ബൂത്തുകളായി പരിഗണിക്കുന്നവയിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 10 സ്ഥാനാർഥികളാണ് പേരാമ്പ്ര മണ്ഡലത്തിൽ മത്സരിക്കുന്നത് മുൻമന്ത്രിയും എൽഡിഎഫ് സംസ്ഥാന കൺവീനറുമായ ടിപി രാമകൃഷ്ണൻ പേരാമ്പ്രയിൽ മത്സരിക്കുന്നവരിൽ ഏറ്റവും പ്രമുഖനാണ്. ടി പി രാമകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയയും തമ്മിലാണ് പ്രധാന മത്സരം. ബിജെപി നേതാവ് എം മോഹനന്‍ മാസ്റ്ററും മത്സരിക്കുന്നുണ്ട്.
കൊയിലാണ്ടി മണ്ഡലത്തിൽ അതിരാവിലെ തന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു. പയ്യോളി, തിക്കോടി മേഖലകളിലെ വിവിധ ബൂത്തുകളിൽ സ്ത്രീകളുടെ നീണ്ടനിര ദൃശ്യമാണ്.
മുൻ എംഎൽഎ കൂടിയായ സിപിഎം നേതാവ് കെ ദാസൻ,ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ, ബിജെപിയുടെ പ്രഫുൽ കൃഷ്ണൻ എന്നിവർ തമ്മിലാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ ഏറ്റുമുട്ടുന്നത്. എംഎൽഎയായിരുന്ന കാലത്തിൽ ജമീലയായിരുന്നു, ഇവിടെ സിറ്റിംഗ് എംഎൽഎ. അവരുടെ നിര്യാണത്തോടെ മണ്ഡലത്തിൽ. എംഎൽഎ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
