തെരഞ്ഞെടുപ്പാവേശം, ഉച്ചവരെ ഏറ്റവും കൂടുതൽ പോളിംഗ് കുന്ദമംഗലത്ത് - 51.59 ശതമാനം

09 Apr 2026 01:21 PM
തെരഞ്ഞെടുപ്പാവേശം, ഉച്ചവരെ  ഏറ്റവും കൂടുതൽ പോളിംഗ്  കുന്ദമംഗലത്ത് - 51.59 ശതമാനം

തെരഞ്ഞെടുപ്പാവേശം-മേപ്പയ്യൂർബൂത്ത് 161ലെ ദൃശ്യം- ജനഹിതം അനുകൂലമാകുമെന്ന് എൽ ഡി എഫ് ; പിണറായി തുടരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ മേഖലയിലെ തെരഞ്ഞെടുപ്പ് സമാധാനപരമായി തുടരുന്നു. കാലത്ത് മുതൽ കനത്ത പോളിംഗ് ആയിരുന്നു. മഠത്തും ഭാഗത്ത് എൽഡിഎഫ്, യുഡിഎഫ് , ബിജെപി ഇലക്ഷൻ ഓഫീസ് ബൂത്തുകൾ ഒരേ കെട്ടിടത്തിൻ്റെ വരാന്തയിൽ അടുത്തടുത്ത് പ്രവർത്തിച്ച് മാതൃകയായി. പേരാമ്പ്ര മണ്ഡലത്തിൽ ഒരു മണി വരെ 51.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൊയിലാണ്ടിയിൽ 49.82, കുറ്റ്യാടിയിൽ 48.81, വടകരയിൽ 49.82, കോഴിക്കോട് ജില്ലയിൽ ഒരു മണി വരെ 50.08 പോളിംഗ് നടന്നു.കുന്ദമംഗലത്താണ് ഏറ്റവും കൂടുതൽ പോളിംഗ് 51.59

പേരാമ്പ്ര മണ്ഡലത്തിൽ ടി പി രാമകൃഷ്ണൻ കഴിഞ്ഞ തവണയിലേ തിനേക്കാൾ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് ഒരു ഉയർന്ന എൽഡിഎഫ് നേതാവ് പറഞ്ഞു. പിണറായി തുടരണമെന്നാണ് വ്യക്തി പരമായ ആഗ്രഹമെന്ന് വെല്ലാപ്പള്ളി പറഞ്ഞു.

കുറ്റ്യാടി മണ്ഡലത്തിൽ, വോട്ട്, ആളുമാറി ചെയ്തതായി പരാതി.യഥാർഥ വോട്ടർ എത്തിയപ്പോൾ പോസ്റ്റൽ ബാലറ്റാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വോട്ടവകാശം വിഷേധിച്ചുവെന്നാണ് ആക്ഷേപം. ടെണ്ടർ വോട്ടു ചെയ്യാമെന്ന നിർദ്ദേശം വോട്ടർ നിരാകരിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.