സർഗ്ഗാത്മകതയുടെ ഗ്രാമതാളവുമായി മേപ്പയ്യൂരിൽ പച്ചിലക്കൂട്ടം.

19 May 2024 01:56 AM
സർഗ്ഗാത്മകതയുടെ ഗ്രാമതാളവുമായി മേപ്പയ്യൂരിൽ പച്ചിലക്കൂട്ടം.

ചലച്ചിത്ര-നാടക പ്രവർത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ് ഡയരക്ടർ.

മേപ്പയ്യൂർ: സർഗ്ഗാത്മകതയുടെ ഗ്രാമതാളവുമായി പച്ചിലക്കൂട്ടം. ആട്ടവും പാട്ടും കളികളും കഥയും നാടകവും കാർട്ടൂണുമൊക്കെയായി 'പച്ചില 'കുട്ടികളുടെ തിയേറ്റർ ക്യാമ്പിൻ്റെ ഒന്നാം ദിനം ശ്രദ്ധേയമായി . 

സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.കെ.പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. 

പ്രശസ്ത ചലച്ചിത്ര-നാടക പ്രവർത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ്ഡയരക്ടർ.  ചലച്ചിത്ര സംവിധായകൻ വിനീഷ് ആരാധ്യ, റിൻജു രാജ് എടവന, പി.കെ. ഭബിതേഷ് എന്നിവർ സംസാരിച്ചു. കബനി സൈറ, രഘുനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു. ഐ. എം. കലേഷ്, പ്രജീഷ് അമ്മാറത്ത് എന്നിവർ അതിഥികളായെത്തി. ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിക്കും. കബനി സൈറ, വിജേഷ്, അമൽ അഷീഷ്, കെ.രഞ്ജിത് എന്നിവർ ക്യാമ്പിലെത്തും.