കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും എ ഐ അധിഷ്ഠിത കൃഷി രീതികൾ പരീക്ഷിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി. സിദ്ദിഖ്

14 Sep 2026 11:00 PM
കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക്  ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും എ ഐ അധിഷ്ഠിത കൃഷി രീതികൾ പരീക്ഷിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി. സിദ്ദിഖ്

മേപ്പയൂരിൽ എവർഗ്രീൻസ് നിലവറ കാർഷികോത്പന്ന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി സിദ്ദിഖ് സംസാരിക്കുന്നു.

MEPPAYUR NEWS:

REPORTER MNN

മേപ്പയ്യൂർ:കാലാവസ്ഥാവ്യതിയാനം മൂലം കാർഷിക മേഖലയിലുണ്ടാകുന്ന വെല്ലുവിളികൾ നേരിടുന്നതിന് ശാസ്ത്രീയമായ കൃഷിരീതികൾ വളത്തിയെടുക്കുമെന്നും കൃഷി പഠനം പൊതു വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നതിലൂടെ കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി. സിദ്ദിഖ് മേപ്പയ്യൂരിൽ പറഞ്ഞു.സംസ്ഥാന കൃഷി വകുപ്പ് , ആത്മ കോഴിക്കോട്, എവർഗ്രീൻസ് ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂർ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എവർഗ്രീൻസ് നിലവറ കാർഷികോത്പന്ന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുക, വിഷരഹിത പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓൾഗ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത സ്വാഗതം പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ്‌ പദ്ധതി വിശദീകരണവും, എവർഗ്രീൻ എഫ്.പി.ഒ സെക്രട്ടറി മൊയ്തീൻ കമ്മന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എൻ.പി. സാഹിറ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.കെ ബാബു (കീഴരിയൂർ ),അസീഫ പടന്നയിൽ (തുറയൂർ),ഓ.കെ ഫൈസൽ(തിക്കോടി), ഓ.കെ കുഞ്ഞബ്ദുള്ള, (ഏറാമല), മുനീർ എരവത്ത്( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജില്ലാ പഞ്ചായത്ത്), എൻ. എം ദാമോദരൻ (മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ),ഷീബ പി.സി ജില്ലാ പഞ്ചായത്ത് മെമ്പർ, സുനിൽ വടക്കയിൽ (വൈസ് പ്രസിഡണ്ട്, മേപ്പയ്യൂർ), പി. എ ജലീൽ(ചെയർമാൻ, മേലടി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി), വി. പി ജാഫർ, (ടൗൺ വാർഡ് മെമ്പർ)

അസിസ്റ്റൻറ് ഡയറക്ടർമാരായ ഡോണ കരിപ്പാളി, അപർണ എൻ എസ്, മേപ്പയ്യൂർ കൃഷി ഓഫീസർ അപർണ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കുഞ്ഞിരാമൻ, അനീഷ് പി കെ, അബ്ദുറഹ്മാൻ കമ്മന, ബാബു കൊളക്കണ്ടി, നിഷാദ് പൊന്നങ്കണ്ടി, ശിവദാസ് ശിവപുരി, ഈ കുഞ്ഞിക്കണ്ണൻ,

FPO ട്രഷറർ ആർ. എ മുഹമ്മദലി, ഷംസുദ്ദീൻ കമ്മന, യു ബിജു, എന്നിവർ ആശംസകൾ നേർന്നു.

എവർഗ്രീൻ എഫ്.പി.ഒ പ്രസിഡന്റ് രവീന്ദ്രൻ പടയക്കണ്ടി നന്ദി രേഖപ്പെടുത്തി.

തുടർന്ന് പെരുവണ്ണാമൂഴി കെ.വി.കെ ഹോം സയൻസ് വിഭാഗം വിഷയാധിഷ്ഠിത വിദഗ്ധ ഡോ. ദീപ്തി എം. കർഷക പരിശീലന ക്ലാസ്സെടുത്തു.