കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

13 Sep 2026 05:20 PM
കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

വയോജനങ്ങൾക്ക് തീവണ്ടിയാത്രക്ക് റെയിൽവെയിൽ നിലവിലുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക, ബസ്സുകളിൽ വയോജനങ്ങൾക്ക് റിസർവ്വുചെയ്ത സീറ്റ് സൗകര്യം കർശനമായി പാലിച്ച് നടപ്പിലാക്കുക, വയോജനങ്ങൾക്ക് പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സ്ഥിതി തുടരുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

MEPPAYUR NEWS

Suransathpura


കൂത്താളി: കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ കൂത്താളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ബസ്സുകളിൽ വയോജനങ്ങൾക്ക് റിസർവ്വുചെയ്ത സീറ്റ് സൗകര്യം കർശനമായി പാലിച്ച് നടപ്പിലാക്കുക, വയോജനങ്ങൾക്ക് പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സ്ഥിതി തുടരുക, വയോജനങ്ങൾക്ക് തീവണ്ടിയാത്രക്ക് റെയിൽവെയിൽ നിലവിലുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക, എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനം വി.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രായി മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.നാരായണൻ, ആർ.വി. അബ്ദുള്ള എന്നിവർ സംസാരിച്ചു. പി.പി.ഗോപിനാഥ് സ്വാഗതവും പി.പി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.കെ. ഇബ്രായി (പ്രസിഡന്റ്), കെ.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), പി.പി. ഗോപിനാഥ് (സെക്രട്ടറി), കെ.എം. ഗോവിന്ദൻ (ജോസെക്രട്ടറി ), പി.പി.ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.